web analytics

സത്യനെ അനുകരിച്ചാൽ ഒരുപവൻ സമ്മാനം

ഈ സുവർണാവസരം പാഴാക്കരുത്

സത്യനെ അനുകരിച്ചാൽ ഒരുപവൻ സമ്മാനം

തിരുവനന്തപുരം: മലയാള സിനിമയിലെ തന്നെ ഇതിഹാസ താരമാണ് സത്യൻ. മൺമറഞ്ഞിട്ട് കാലങ്ങളായിട്ടും സത്യനെ മലയാളികൾ ഇതുവരെ മറന്നിട്ടില്ല. ഇനി മറക്കുകയുമില്ല.

സ്റ്റേജ്ഷോകളിലൂടെയും മിമിക്രി വേദികളിലൂടേയും മറ്റും പുതുതലമുറയ്ക്കും സത്യൻ സുപരിചിതനാണ്. എന്നാൽ ഇപ്പോഴിതാ സത്യനെ അനുകരിക്കുന്നവർക്ക് മുമ്പിൽ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് മകൻ സതീഷ് സത്യൻ.

മിമിക്രി കലാകാരന്മാർ സത്യനെ അനുകരിക്കുന്നത് ശരിയായ രീതിയലല്ലെന്നാണ് സത്യന്റെ മകൻ സതീഷ് സത്യൻ പറയുന്നത്. എന്നാൽ സത്യനെ കൃത്യമായി അവതരിപ്പിച്ചാൽ ഒരു പവൻ നൽകുമെന്നാണ് മകന്റെ വെല്ലുവിളി.

കഴിഞ്ഞ ദിവസം സത്യൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘സത്യൻ സ്മൃതി’യിൽ സംസാരിക്കുകയായിരുന്നു സതീഷ് സത്യൻ.

ചിലർ ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കലാണ്

സത്യനെ അനുകരിക്കുന്നവരിൽ ചിലർ ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കലാണെന്നാണ് സതീഷ് സത്യൻ പറയുന്നത്. സത്യനെ കൃത്യമായിട്ടല്ല പലരും അനുകരിക്കുന്നത്.

കലയിൽ മായം ചേർത്താണ് അവതരിപ്പിക്കുന്നത്. സത്യൻ എന്ന നടനെ കൊഞ്ഞനം കുത്തുന്ന രീതിയിലാണ് ചിലർ അവതരിപ്പിക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്നും മകൻ പറഞ്ഞു. മിമിക്രി കൊണ്ട് ജീവിക്കുന്നവർ ഗുരുത്വമില്ലായ്മ കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സത്യനെ അനുകരിക്കുന്നവർ അദ്ദേഹത്തിന്റെ ഒരു സിനിമയെങ്കിലും കണ്ടിട്ടുണ്ടോ എന്നത് സംശയമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ സിനിമകൾ കണ്ട്, ഒരു മൂളലോ ചിരിയോ ഏതെങ്കിലും ഒരു രംഗമോ കൃത്യമായി അനുകരിച്ചാൽ ഒരു പവൻ സമ്മാനമായി നൽകുമെന്നാണ് സതീഷ് പറയുന്നത്.

Read Also: എനിക്കറിയാം നിങ്ങൾക്ക് ഒരുപാട് ചോദ്യങ്ങളുണ്ടായിരിക്കും…ഇത് കോപ്പിയടിച്ചത് തന്നെ; എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ എയറിൽ

അതിനായി സെൻട്രൽ സ്റ്റേഡിയത്തിൽ പരിപാടി നടത്താനും താൻ തയ്യാറാണെന്നും സതീഷ് പറഞ്ഞു.1952 ൽ പുറത്തിറങ്ങിയ ആത്മസഖി എന്ന ചിത്രത്തിലൂടെയാണ് സത്യൻ അരങ്ങേറുന്നത്.

നീലക്കുയിൽ, അനുഭവങ്ങൾ പാളിച്ചകൾ, കരിനിഴൽ, കടൽപ്പാലം, യക്ഷി, ഓടയിൽനിന്ന്, ചെമ്മീൻ തുടങ്ങി മലയാള സിനിമയിലെ നിരവധി ക്ലാസിക്കുകളുണ്ട് അദ്ദേഹത്തിന്റെ ഫിലിമോഗ്രഫിയിൽ. 1971 ലാണ് അദ്ദേഹം മരണപ്പെടുന്നത്.

മലയാളികളുടെ പ്രിയനടൻ സത്യൻ ഓർമയായിട്ട് 54 വർഷം തികഞ്ഞു. ഇന്ത്യൻ സിനിമാചരിത്രത്തിലെ എക്കാലത്തേയും മികച്ച നടൻമാരിൽ ഒരാളാണ് സത്യൻ.

സ്വാഭാവികാഭിനയത്തിലൂടെ മറ്റ് അഭിനേതാക്കളിൽ നിന്ന് വ്യത്യസ്തത പുലർത്തിയ സത്യന്റെ ശൈലി ചലച്ചിത്രവിദ്യാർത്ഥികൾക്ക് ഇപ്പോഴും മാതൃകയാണ്.

മലയാളി അന്നുവരെ കണ്ടുപരിചയിച്ച നായകസങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വാഭാവികമായ അഭിനയശൈലിയിലൂടെ മാനുവേൽ സത്യനേശൻ എന്ന സത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.

അഭിനയജീവിതത്തിൽ വഴിത്തിരിവായത്

പട്ടാളത്തിലും പൊലീസിലും ടഫ് ഓഫിസറായി അറിയപ്പെട്ടിരുന്ന സത്യൻ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത് തീർത്തും വ്യത്യസ്തനായായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്താണ് സത്യൻ പട്ടാളത്തിൽ ചേർന്നത്.

അവിടുന്ന തിരികെയെത്തി പൊലീസിൽ ജോലി ചെയ്യുമ്പോഴാണ് ചില നാടകങ്ങളിലെല്ലാം അദ്ദേഹം അഭിനയിക്കുന്നത്. പിന്നീടായിരുന്നു സിനിമയിലേക്കുള്ള രംഗപ്രവേശം. 1954 ൽ പുറത്തിറങ്ങിയ നീലക്കുയിൽ സത്യന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായി.

Read Also:ചോരക്കൊതി; ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷം

കെ സേതുമാധവന്റെ സംവിധാനത്തിൽ സത്യൻ വേഷമിട്ട ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമായി. സത്യനും ഷീലയും പ്രധാനകഥാപാത്രങ്ങളായ വാഴ്വേമായം മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി മാറി.

ഓടയിൽ നിന്നിലെ പപ്പു, ചെമ്മീനിലെ പളനി, യക്ഷിയിലെ പ്രൊ.ശ്രീനി, ഡോക്ടർ എന്ന ചിത്രത്തിലെ ഡോ.രാജേന്ദ്രൻ അങ്ങനെ മലയാളികൾ ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങളായി നടൻ സത്യൻ തിളങ്ങി.

150ലേറെ മലയാള ചിത്രങ്ങളിലും രണ്ട് തമിഴ് ചിത്രങ്ങളിലും സത്യൻ അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മറ്റ് നിരവധി അംഗീകാരങ്ങളും സത്യനെ തേടിയെത്തി.

വിടവാങ്ങി അരനൂറ്റാണ്ട് പിന്നിടുമ്പോഴും പകർന്നാടിയ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ ഓർമകളിൽ ഇന്നും ജീവിക്കുകയാണ് സത്യൻ.

English Summary:

Satyan remains a legendary figure in Malayalam cinema. Even years after his passing, he continues to live on in the hearts of Malayalis and will never be forgotten. Through stage shows, mimicry performances, and other platforms, Satyan is still well-known to the younger generation.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

പൂചൂടാൻ നൽകണം പൊന്നുംവില; മധുര മുല്ലയ്ക്ക് വില കിലോഗ്രാമിന് 12,000 രൂപ

പൂചൂടാൻ നൽകണം പൊന്നുംവില; മധുര മുല്ലയ്ക്ക് വില കിലോഗ്രാമിന് 12,000 രൂപ ചെന്നൈ:...

കലോത്സവത്തിൽ താമര വിരിയും; മന്ത്രി ശിവന്‍കുട്ടിയുടെ നയതന്ത്രം

കലോത്സവത്തിൽ താമര വിരിയും; മന്ത്രി ശിവന്‍കുട്ടിയുടെ നയതന്ത്രം 64ാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ...

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV 7XO, റിവ്യു വായിക്കാം

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV...

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ എംഎൽഎ

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ...

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് നിവാസികളുടെ ഉറക്കം കെടുത്തിയ ആ പത്തു...

Related Articles

Popular Categories

spot_imgspot_img