നിറത്തിന്റെ പേരിൽ ആർഎൽവി രാമകൃഷ്ണനെ പറഞ്ഞു വിവാദത്തിലായ സത്യഭാമ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. പരാമര്‍ശത്തെ തുടര്‍ന്ന് ക്രൂരമായ സൈബര്‍ അതിക്രമം നേരിടുകയാണെന്നു സത്യഭാമ പറയുന്നു. തന്‍റെ പരാമര്‍ശങ്ങള്‍ ആരെയും ഉദ്ദേശിച്ചായിരുന്നില്ല എന്നും 66 വയസുള്ള സ്ത്രീയുടെ വീണ്‍വാക്കായി കരുതി നിങ്ങള്‍ക്കെന്നെ തള്ളിക്കളയാമായിരുന്നു എന്നുമവർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും സംഭവത്തില്‍ തന്‍റെ കുടുംബത്തേയും സ്വകാര്യതയേയും വലിച്ചിഴക്കുകയാണെന്നും സത്യഭാമ പരാതിപ്പെട്ടു.
മോഹിനിയാട്ടം കളിക്കുന്ന ആണുങ്ങള്‍ക്ക് സൗന്ദര്യം വേണമെന്നും, കാക്കയുടെ നിറമുള്ള ഇയാളെ പെറ്റ തള്ള കണ്ടാല്‍ സഹിക്കില്ലെന്നും മറ്റുമുള്ള പരാമർശങ്ങളാണ് സത്യഭാമ നടത്തിയത്. സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമ ഇത്തരം അധിക്ഷേപവുമായി രംഗത്തെത്തിയത്. സംഭവം വിവാദമായങ്കിലും അധിക്ഷേപ പ്രസ്താവന ആവര്‍ത്തിച്ച് അവർ വീണ്ടും രംഗത്തെത്തിയിരുന്നു. സ്വന്തം അഭിപ്രായമാണ് പറഞ്ഞത്, അത് ഇനിയും പറയുമെന്ന് കടുത്ത ഭാഷയില്‍ തന്നെ മറുപടി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയ സത്യഭാമ ഇതാദ്യമായാണ് സത്യഭാമ ഇത്തരത്തിലൊരു പ്രതികരണം നടത്തുന്നത്.
സത്യഭാമയുടെ പരാമർശത്തിൽ അന്വേഷണം നടത്തണമെന്ന് പട്ടികജാതി-പട്ടികവർഗ കമ്മിഷൻ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സത്യഭാമക്കെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷനും രംഗത്തെത്തി. ഇത്തരം പ്രസ്താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലത്തിന്‍റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കമാണെന്ന് ചൂണ്ടിക്കാട്ടി കേരള കലാമണ്ഡലവും സത്യഭാമയെ തള്ളി. ഇതിനോടൊപ്പം ഇവരുടേതെന്ന പേരിൽ സ്വന്തം മകനെക്കുറിച്ച് പറയുന്ന ഒരു ശബ്ദശകലവും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് ഇവരുടെ ഏറ്റവും പുതിയ പ്രതികരണം എത്തിയിരിക്കുന്നത്.