തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ സത്യഭാമക്ക് കോടതി ജാമ്യം അനുവദിച്ചു. നെടുമങ്ങാട് എസ് സി എസ് ടി കോടതിയാണ് സത്യഭാമക്ക് ജാമ്യം നൽകിയത്. പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.(Satyabhama got bail in caste abuse case) സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുത്, പരാതിക്കാരനെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ വ്യവസ്ഥകള്‍ അടക്കമാണ് 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തോടെ […]
തിരുവനന്തപുരം: ആര്‍ എല്‍ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നൃത്താധ്യാപിക സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ഒരാഴ്ചയ്ക്കുള്ളില്‍ നെടുമങ്ങാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങണമെന്നും കോടതി നിർദേശം നൽകി. ഹാജരായ അന്നേ ദിവസം തന്നെ സത്യഭാമയുടെ ജാമ്യാപേക്ഷ നെടുമങ്ങാട് കോടതി പരിഗണിക്കണമെന്നും ഹൈക്കോടതി പ്രസ്താവിച്ചു.(Anticipatory bail of sathyabhama rejected) നേരത്തെ കേസ് പരിഗണിച്ച നെടുമങ്ങാട് പട്ടിക ജാതി- പട്ടിക വർഗ പ്രത്യേക കോടതി മുൻകൂർ ജാമ്യം തള്ളിയിരുന്നു. ജാതി അധിക്ഷേപത്തിൽ തിരുവനന്തപുരം കന്‍റോണ്‍മെന്റ് […]
കൊച്ചി: ആർഎൽവി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപ കേസിൽ നർത്തകി കലാമണ്ഡലം സത്യഭാമയെ തൽക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ഈ മാസം 27 നു കേസ് പരിഗണിക്കുന്നത് വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് തടയണമെന്ന ആവശ്യത്തിൽ മറുപടി സമർപ്പിക്കാൻ സർക്കാരിനും ജസ്റ്റിസ് കെ.ബാബു നിർദേശം നൽകി. സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ നെടുമങ്ങാട് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. സത്യഭാമ ആരെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ […]
നിറത്തിന്റെ പേരിൽ ആർഎൽവി രാമകൃഷ്ണനെ പറഞ്ഞു വിവാദത്തിലായ സത്യഭാമ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. പരാമര്‍ശത്തെ തുടര്‍ന്ന് ക്രൂരമായ സൈബര്‍ അതിക്രമം നേരിടുകയാണെന്നു സത്യഭാമ പറയുന്നു. തന്‍റെ പരാമര്‍ശങ്ങള്‍ ആരെയും ഉദ്ദേശിച്ചായിരുന്നില്ല എന്നും 66 വയസുള്ള സ്ത്രീയുടെ വീണ്‍വാക്കായി കരുതി നിങ്ങള്‍ക്കെന്നെ തള്ളിക്കളയാമായിരുന്നു എന്നുമവർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും സംഭവത്തില്‍ തന്‍റെ കുടുംബത്തേയും സ്വകാര്യതയേയും വലിച്ചിഴക്കുകയാണെന്നും സത്യഭാമ പരാതിപ്പെട്ടു. മോഹിനിയാട്ടം കളിക്കുന്ന ആണുങ്ങള്‍ക്ക് സൗന്ദര്യം വേണമെന്നും, കാക്കയുടെ നിറമുള്ള ഇയാളെ പെറ്റ […]
നടനും നൃത്ത അധ്യാപകനുമായ rlv രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തി വിവാദത്തിലായ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ സ്ത്രീധന പീഡനത്തിന് കേസ്. മകന്റെ ഭാര്യയുടെ പരാതിയിൽ 2022-ലാണ് സത്യഭാമയ്ക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. നവംബറിൽ അബിത പൊലീസിൽ പരാതി നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അനൂപിനെ ഒന്നാം പ്രതിയും സത്യഭാമയെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സത്യഭാമ തന്നെ മാനസിക-ശാരീരിക പീഡനത്തിനിരയാക്കിയെന്ന് മകന്റെ ഭാര്യ പരാതിയിൽ ആരോപിക്കുന്നു.ഗുരുതരമായ ആരോപണങ്ങളാണ് സത്യഭാമയ്ക്കെതിരെ മരുമകൾ അബിത ബി.ജി ഉന്നയിച്ചത്. 2022 […]
ആർഎൽവി രാമകൃഷ്ണനെതിരെ വിവാദ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരെ പ്രതിക്ഷേധവുമായി തൃപ്പൂണിത്തുറ ആർഎൽവി കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും. ആർഎൽവി കോളേജിലെ മുൻ വിദ്യാർത്ഥിയും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം ഉന്നയിച്ചതിനെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിക്ഷേധം. രാമകൃഷ്ണന് ഐക്യദാർഢ്യവുമായി ക്യാമ്പസിൽ വിദ്യാർത്ഥികൾ ബാനറുകൾ കെട്ടി. നിറം അല്ല, ജാതി അല്ല, കലയാണ്, കലക്കെന്ത് നിറം? ആർ എൽ വി രാമകൃഷ്ണന് ഐക്യദാർഢ്യം എന്നിങ്ങനെ എഴുതിയ ബാനറുകളാണ് ഉയർന്നത്. കലാമണ്ഡലം സത്യഭാമയുടെ പരിപാടികൾ ബഹിഷ്കരിക്കണം എന്നാണ് കോളേജ് പ്രിൻസിപ്പളിൻ്റെ പ്രതികരണം. […]
© Copyright News4media 2024. Designed and Developed by Horizon Digital