മോദിയുടെ നയമായിരുന്നു ശരി, അത് താന്‍ സ്വീകരിക്കുന്നു; നിലപാട് മാറ്റി ശശി തരൂർ

രാഹുല്‍ ഗാന്ധി നേരില്‍ കണ്ട് സംസാരിച്ചിട്ടും മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നറിയിപ്പ് നല്‍കിയിട്ടും മോദി സ്തുതി തുടര്‍ന്ന് കോൺഗ്രസ് എംപി ശശി തരൂര്‍.

ഇത്തവണ റഷ്യ – യുക്രൈന്‍ യുദ്ധത്തിന് അറുതി വരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെയാണ് തരൂര്‍ പുകഴ്ത്തിയത്.

റഷ്യന്‍ പ്രസിഡന്റിനേയും യുക്രൈയ്ന്‍ പ്രസിഡന്റിനേയും രണ്ടാഴ്ചയ്ക്കിടെ നേരില്‍ കണ്ടത് വലിയ കാര്യമാണെന്നും രണ്ട് രാജ്യവുമായി ഒരേപോലെ ബന്ധം തുടരുന്നത് പ്രധാനമന്ത്രിയുടെ വലിയ വിജയമാണെന്നും തരൂര്‍ പറഞ്ഞു.

മോദിയുടെ നയത്തെ എതിര്‍ത്തത് അബദ്ധമായി പോയി എന്നും തരൂര്‍ ഏറ്റുപറഞ്ഞു. ഡല്‍ഹിയില്‍ നടന്ന റായ്‌സീന ഡയലോഗിലാണ് കോണ്‍ഗ്രസ് എംപി ഇക്കാര്യം പറഞ്ഞത്.

റഷ്യന്‍ യുക്രൈയ്ന്‍ യുദ്ധത്തില്‍ താന്‍ സ്വീകരിച്ച നിലപാട് തെറ്റായി പോയി, ഇതില്‍ നാണക്കേടുണ്ട്. മോദിയുടെ നയമായിരുന്നു ശരി. അത് താന്‍ സ്വീകരിക്കുന്നതായും തരൂര്‍ പറഞ്ഞു.

ശശി തരൂരിന്റെ ഈ അഭിപ്രായം ബിജെപി പ്രവർത്തകർ വലിയ രീതിയില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പോഴാണ് തരൂരിന് കാര്യങ്ങള്‍ മനസിലാക്കിയതെന്നാണ് ബിജെപിയുടെ പ്രചരണം.

കേരളത്തിലും ബിജെപി ഇതിനെ വലിയ രീതിയിൽ ആയുധമാക്കുന്നുണ്ട്. ഇതോടെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

റഷ്യ – യുക്രൈയ്ന്‍ യുദ്ധം തീര്‍ക്കാന്‍ നടക്കുന്ന മോദിക്ക് മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന് കോണ്‍ഗ്ര്‌സ് നിരന്തരം പ്രചരിപ്പിക്കുമ്പോഴാണ് ശശി തരൂരിന്റെ പുതിയ നിലപാട് പ്രഖ്യാപനം.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

കണ്ണൂരിലും മാവേലിക്കരയിലും ‘പാദപൂജ’

കണ്ണൂരിലും മാവേലിക്കരയിലും 'പാദപൂജ' കണ്ണൂര്‍: കാസര്‍കോട് ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലെ പാദപൂജ...

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു ഡൽഹി സീലംപുരം കെട്ടിട അപകടം: നാല്...

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ പാലക്കാട്: പൊല്‍പ്പുളളിയില്‍ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ...

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ്

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ് ആറന്മുള: പോക്സോ കേസിൽ പ്രതിയായി ജുഡീഷ്യൽ...

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം കൊച്ചി: മഴ നനയാതിരിക്കാൻ ലോറിയുടെ...

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ...

Related Articles

Popular Categories

spot_imgspot_img