ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ മികച്ച പ്രകടനം; സര്‍ഫറാസ് ഖാനും ധ്രുവ് ജുറേലിനും കരാര്‍ നല്‍കി ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യയുടെ യുവ താരങ്ങളായ സര്‍ഫറാസ് ഖാനും ധ്രുവ് ജുറേലിനും ബിസിസിഐയുടെ കേന്ദ്ര കരാര്‍ ലഭിച്ചു. ഗ്രൂപ്പ് സിയില്‍ ഒരു കോടി രൂപ വാര്‍ഷിക റീട്ടൈനര്‍ഷിപ്പ് ഫീസില്‍ വരുന്ന കരാറിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയത്. തിങ്കളാഴ്ച ചേര്‍ന്ന ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ യോഗത്തിലാണ് ഇരു താരങ്ങളുടെയും പേരുകള്‍ നിര്‍ദേശിച്ചത്.

നിലവിലെ സീസണില്‍ മൂന്ന് ടെസ്റ്റുകള്‍ കളിക്കുകയെന്ന മാനദണ്ഡം പൂര്‍ത്തിയാക്കിയതോടെയാണ് ഇരുവര്‍ക്കും ബിസിസിഐ കരാര്‍ നല്‍കിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് സര്‍ഫറാസ് ഖാനും ധ്രുവ് ജുറേലും ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ പരമ്പരയില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇവർക്ക് കഴിഞ്ഞിരുന്നു.

ഇംഗ്ലണ്ടിനെതിരെ കളിച്ച മൂന്ന് ടെസ്റ്റുകളിലും സര്‍ഫറാസ് ഖാന്‍ മൂന്ന് അര്‍ധസെഞ്ച്വറികള്‍ നേടിയിരുന്നു. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പുറത്തായതിന് പിന്നാലെ ആറാമനായി ക്രീസിലെത്തിയ സര്‍ഫറാസ് 48 പന്തുകളില്‍ നിന്നാണ് അര്‍ധ സെഞ്ച്വറി തികച്ചത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഇതോടെ സര്‍ഫറാസിനെ തേടിയെത്തിയിരുന്നു.

റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ ഒരു ഘട്ടത്തില്‍ ഏഴിന് 177 എന്ന് തകര്‍ന്ന ഇന്ത്യയെ ഒറ്റയ്ക്ക് ഉയർത്തിയത് ധ്രുവ് ജുറേലായിരുന്നു. 149 പന്തില്‍ ആറ് ഫോറും നാല് സിക്സും സഹിതം ജുറേല്‍ 90 റണ്‍സെടുത്തു. ഇന്ത്യന്‍ സ്‌കോര്‍ 307ല്‍ എത്തിച്ച ശേഷമാണ് ധ്രുവ് പുറത്തായത്. രാജ്കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ അരങ്ങേറിയ അദ്ദേഹം നാലാമത്തെ കളിയില്‍ മാച്ച് വിന്നറായി മാറുകയും ചെയ്തു. ഇന്ത്യ അഞ്ചു വിക്കറ്റ് ജയം കൊയ്ത മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നു ധ്രുവ് ജുറേല്‍.

 

Read Also: ആരാധകരുടെ വികാരം മനസിലാക്കുന്നു, രോഹിത് ശര്‍മ്മയുടെ പിന്തുണ എനിക്ക് ഉണ്ടാകും; ഹാര്‍ദ്ദിക് പാണ്ഡ്യ

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

Related Articles

Popular Categories

spot_imgspot_img