സഞ്ജു സാംസന്റെ ജീവിതം സിനിമയായാൽ ആരാകണം നായകൻ! മോഹൻലാലിന്റെ ബൗളിങ് കണ്ടിട്ടുണ്ട്, അദ്ദേഹം വേണ്ടെന്ന് അശ്വിൻ
ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി താരം സഞ്ജു സാംസന്റെ ജീവിതം ഒരു സൂപ്പർഹിറ്റ് സ്പോർട്സ് ഡ്രാമയ്ക്ക് വേണ്ട എല്ലാ ഘടകങ്ങളും നിറഞ്ഞതാണ്. ചെറുപ്പത്തിൽ തന്നെ ഇന്ത്യൻ ടീമിലെത്തിയെങ്കിലും, തുടർന്ന് യാത്ര കയറ്റിറക്കങ്ങളിലൂടെയായിരുന്നു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിലേക്ക് നയിച്ച നായകനായിട്ടും, ഇന്ത്യൻ ടീമിൽ സ്ഥിരമായ സാന്നിധ്യമാകാൻ സഞ്ജുവിന് സാധിച്ചില്ല. ഇപ്പോൾ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയുടെ അറ്റാക്കിങ് ഓപ്പണറായി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
സ്പോർട്സ് ബയോപ്പിക്കുകൾക്ക് ഇന്ത്യൻ സിനിമയിൽ വലിയ സാധ്യതകളുണ്ട്. സഞ്ജുവിനെപ്പോലെ നാടകീയമായ കരിയർ നേടിയ ജനപ്രിയ താരത്തിന്റെ ജീവിതം വെള്ളിത്തിരയിൽ കാണാൻ ആരാധകർ തീർച്ചയായും ആഗ്രഹിക്കും. മുൻ ഇന്ത്യൻ താരം ആർ. അശ്വിന് നൽകിയ അഭിമുഖത്തിൽ തന്നെയാണ് സഞ്ജു തന്റെ ബയോപ്പിക് സാധ്യതകളെ കുറിച്ച് പ്രതികരിച്ചത്.
”ഒരു ചെറിയ അപേക്ഷയുണ്ട്. ഞാൻ വലിയൊരു മോഹൻലാൽ ഫാനാണ്. പക്ഷെ അവരുടെ ബോളിങ് കണ്ടതു കൊണ്ട് പറയുകയാണ്, അവർ വേണ്ട” എന്നായിരുന്നു അശ്വിൻ പറഞ്ഞത്. എന്നാൽ ഞാൻ ബോളിങ് ചെയ്യാറില്ലല്ലോ അതുകൊണ്ട് പ്രശ്‌നമില്ല എന്നായിരുന്നു അശ്വിന്റെ മറുപടി.
എന്നാൽ തന്നെ അവതരിപ്പിക്കാൻ ഇപ്പോൾ ആരും മനസിലില്ലെന്നും പുതുമുഖങ്ങളെ പരിഗണിക്കാനാണ് താത്പര്യമെന്നും സഞ്ജു പറഞ്ഞു. സംഗീതത്തിന് സുഷിൻ ശ്യാം തന്നെ ഏറ്റവും അനുയോജ്യനാണെന്നും, ആവശ്യമുള്ളിടത്ത് അദ്ദേഹം എല്ലായ്പ്പോഴും മികച്ച രീതിയിൽ ചെയ്തിട്ടുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു.
തന്റെ പ്രിയപ്പെട്ട മലയാള നടന്മാർ ബേസിൽ ജോസഫും ടൊവിനോ തോമസുമാണെന്നും, ഇരുവരും തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും സഞ്ജു പറഞ്ഞു. സുഹൃത്തുക്കളെന്ന നിലയിൽ അവരുടെ അധ്വാനം അടുത്തു നിന്ന് കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, താൻ കടുത്ത രജനികാന്ത് ആരാധകനാണെന്നും, ‘കൂലി’യുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു.
അത് അതിമോഹമാണ്, ചെന്നൈയുടെ അതിമോഹം; സഞ്ജുവിനെ ആർക്കും വിട്ടുകൊടുക്കില്ലെന്ന് രാജസ്ഥാൻ; അടുത്ത സീസണിലും റോയൽസ് ക്യാപ്റ്റനാകും?
അത് അതിമോഹമാണ്, ചെന്നൈയുടെ അതിമോഹം; സഞ്ജുവിനെ ആർക്കും വിട്ടുകൊടുക്കില്ലെന്ന് രാജസ്ഥാൻ; അടുത്ത സീസണിലും റോയൽസ് ക്യാപ്റ്റനാകും?
മുംബൈ ∙ ചെന്നൈയുടെ മോഹം നടക്കില്ല, സഞ്ജുവിനെ ആർക്കും വിട്ടുകൊടുക്കില്ലെന്ന് രാജസ്ഥാൻ. അടുത്ത സീസണിലും റോയൽസ് ക്യാപ്റ്റനാകുമെന്നാണ് പുതിയ റിപ്പോർട്ട്.
ചെന്നൈ സൂപ്പർ കിങ്സ് ഉൾപ്പെടെ മറ്റു ഫ്രാഞ്ചൈസികൾ മലയാളി താരം സഞ്ജു സാംസണെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ, രാജസ്ഥാൻ റോയൽസ് മാനേജ്മെന്റ് ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു. സഞ്ജുവിനെ വിട്ടുനൽകാൻ താത്പര്യമില്ലെന്ന് രാജസ്ഥാൻ വ്യക്തമാക്കിയതോടെ ചെന്നൈയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായി.
2024 ഐപിഎൽ സീസണിന് മുന്നോടിയായി 18 കോടി രൂപയ്ക്ക് രാജസ്ഥാൻ സഞ്ജുവിനെ നിലനിർത്തിയിരുന്നു. പരിക്കിനെ തുടർന്ന് ഒൻപതു മത്സരങ്ങൾ മാത്രമേ കളിക്കാൻ കഴിഞ്ഞുള്ളൂവെങ്കിലും, സഞ്ജു 285 റൺസാണ് നേടിയത്. ടീമിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജുവിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിലും, ഭാവിയിലും അദ്ദേഹത്തിന് തന്നെ ക്യാപ്റ്റൻസ്ഥാനം നൽകുമെന്നാണ് സൂചന.
“സഞ്ജുവിനെയോ മറ്റ് താരങ്ങളെയോ വിൽക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. സഞ്ജു ടീം പദ്ധതികളുടെ സുപ്രധാന ഭാഗമാണ്,” എന്ന രാജസ്ഥാനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പ്രതികരണമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ സീസണിൽ വെറും നാലു വിജയങ്ങളോടെ ഒൻപതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്തത്. ഇത് സഞ്ജുവിനെ വിട്ടേക്കുമോ എന്ന അഭ്യൂഹങ്ങൾക്ക് വഴിവെച്ചെങ്കിലും, ഇപ്പോൾ രാജസ്ഥാൻ വ്യക്തമായ നിലപാട് സ്വീകരിക്കുകയാണ്.
ചെന്നൈയ്ക്കൊപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിനെ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്താൻ താൽപര്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ സ്ഥിതിയിൽ, 2025 ഐപിഎൽ സീസണിലും സഞ്ജു തന്നെ രാജസ്ഥാന്റെ ക്യാപ്റ്റനായി തുടരുമെന്നാണ് റിപ്പോർട്ട്.
English Summary :
Indian cricketer Sanju Samson talks about his biopic dreams, casting preferences, favourite actors, and why Sushin Shyam should compose the music.