അഭ്യൂഹങ്ങൾക്ക് അവസാനമായി. ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ ബിജെപി ഉപേക്ഷിച്ച് കോണ്‍ഗ്രസിൽ ചേർന്നു. സിപിഎമ്മിൽ ചേർന്നേക്കും എന്ന വാർത്തകൾക്കിടെയാണ് അപ്രതീക്ഷിതമായി സന്ദീപിന്റെ കോൺഗ്രസ് പ്രവേശനം.Sandeep Warrier leaves BJP and joins Congress
വൻ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോൺഗ്രസ് നേതാക്കളൊരുക്കിയത്.
എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയ നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു.
പ്രചരണ രംഗത്ത് അദ്ദേഹം സജീവമല്ലാതായതോടെ പാര്‍ട്ടി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു.
പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ ബിജെപി വിടാൻ തീരുമാനിച്ചത്.