web analytics

ആള്‍ത്താമസമില്ലാത്ത വീട്ടില്‍ ഒളിപ്പിച്ചത് ലക്ഷങ്ങൾ വില വരുന്ന ചന്ദന തടികൾ; യുവാവ് പിടിയിൽ

വർക്കല: വർക്കല ഇടവയിൽ നിന്നും പൊലീസ് ചന്ദനത്തടികൾ പിടികൂടി. ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നാണ് ലക്ഷങ്ങൾ വില വരുന്ന ചന്ദനം പിടികൂടിയത്.


ചന്ദനതടികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒറ്റപ്പാലം ചെര്‍പ്പുളശേരി സ്വദേശി മുഹമ്മദ് അലി (37) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

രഹസ്യവിവരത്തെ തുടർന്ന് ഇടവയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് ചന്ദനത്തടികള്‍ കണ്ടെത്തുന്നത്.

വീടിന്‍റെ രഹസ്യ അറയില്‍ ചാക്കുകളില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ഈ ചന്ദനത്തടികള്‍ ഉണ്ടായിരുന്നത്.

10 ചാക്കുകളിലായി ലക്ഷങ്ങള്‍ വിലവരുന്ന ചന്ദനത്തടികളാണ് കണ്ടെത്തിയത്. പ്രതിയെ പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.

വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഹെൽമറ്റ് അടിച്ചു തകർത്തു; ഗ്രാമ്പിയിലെ കടുവ ചത്തതല്ല, കൊന്നതാണ്; പ്രാണരക്ഷാർത്ഥം വെടിവെച്ചതെന്ന് വിശദീകരണം

ഇടുക്കി ഗ്രാമ്പിയിലെ കടുവയെ പ്രാണരക്ഷാർത്ഥം വെടിവച്ച് കൊന്നത് തന്നെ. ഒടുവിൽ ഇക്കാര്യം വനം വകുപ്പ് ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചു. ദൗത്യസംഘത്തെ ആക്രമിക്കുന്ന ഘട്ടത്തിൽ വെടിവച്ചു കൊന്നതായി വനംവകുപ്പ് അറിയിച്ചു.

കടുവയെ മയക്കുവെടിവച്ചു കൂട്ടിലാക്കി ചികിത്സ നൽകാനുള്ള ദൗത്യമായിരുന്നു വനംവകുപ്പ് ആദ്യം ആസൂത്രണം ചെയ്തത്. എന്നാൽ മയക്കുവെടി ഏറ്റ കടുവ പാഞ്ഞടുത്തതോടെ ഇതിനു നേരെ വെടിവയ്ക്കുകയായിരുന്നു.

ആദ്യ വെടിയേറ്റ കടുവയുടെ അടുത്തെത്തിയ ദൗത്യസംഘത്തിനു നേരെ കടുവ പെട്ടെന്ന് ചാടിവീഴുകയായിരുന്നു. കടുവയുടെ അടിയേറ്റ് ഉദ്യോഗസ്ഥന്റെ ഹെൽമറ്റ് തകർന്നു.

ഷീൽഡ് ഉപയോഗിച്ചാണ് ഇയാൾ കടുവയെ പ്രതിരോധിച്ചത്. ഇതോടെ അടുത്ത് നിന്ന ഉദ്യേസ്ഥൻ മൂന്ന് റൗണ്ട് വെടിയുതിർത്തു. ഉടൻ തന്നെ കടുവയെ വലയിലാക്കി ചുമന്ന് വാഹനത്തിൽ എത്തിക്കുകയും തേക്കടിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു.

കടുവയുടെ പോസ്റ്റുമോർട്ടം നടപടികൾ ഉടൻ നടക്കും.

പശുവിനെയും നായയെയും കടിച്ചു കൊന്നു; ഗ്രാമ്പിക്ക് പിന്നാലെ അരണക്കല്ലിയിലും; കടുവ പേടിയിൽ ഇടുക്കി

വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയറിൽ അരണക്കല്ലിയിലും കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കടിച്ചു കൊന്നു.

പ്രദേശവാസികളായ നാരായണൻ ബാല മുരുകൻ എന്നിവരുടെ വളർത്തു മൃഗങ്ങളെയാണ് കടുവ കൊന്നത്.

വനം വകുപ്പ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അരണക്കല്ലിക്ക് സമീപത്തുള്ള ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പരിക്ക് പറ്റിയ കടുവ തന്നെയാണെന്നാണ് വിവരം.

ഈ കടുവയെ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നൽകാനുള്ള ക്രമീകരണങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

Other news

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി ആലപ്പുഴ: നിരോധിത പുകയിലക്കടത്ത് കേസിൽ...

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ...

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

കട്ടപ്പനയിൽ നിന്നും മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയി; കട്ടപ്പന സ്വദേശിക്ക് പണി കിട്ടി

മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയ കട്ടപ്പന സ്വദേശിക്ക് പിഴ ഇടുക്കി കട്ടപ്പനയിൽ...

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ...

Related Articles

Popular Categories

spot_imgspot_img