തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം മാവിൻ മൂട്ടിൽ കോടികളുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ച കേസിലെ പ്രതി കിളിമാനൂർ കൊടുവഴന്നൂർ സ്വദേശി ഗോകുൽ പൊലീസ് പിടിയിലായി. കൊറിയർ സർവീസിനെന്ന വ്യാജേന കെട്ടിടം വാടയ്ക്ക് എടുത്ത് നിരോധിത പുകയിലെ ഉത്പന്നങ്ങളുടെ കച്ചവടം നടത്തിവരുകയിരുന്നു.
ഇന്നലെയാണ് പുകയില ഉൽപ്പന്നങ്ങൾ കല്ലമ്പലം പൊലീസ് പിടികൂടിയത്. കടയുടെ പൂട്ടു പൊളിച്ചാണ് പൊലീസ് അകത്തു കടന്നത്. അറുപതോളം പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. പൊലീസ് ഇന്നലെ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.