കേരളത്തെ പിടിച്ചു കുലുക്കിയ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിനുള്ള ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. സർക്കാർ ജീവനക്കാർ കുറഞ്ഞത് 5 ദിവസത്തെ ശമ്പളം നല്‍കണമെന്നാണ് ഉത്തരവ്.b(Salary Challenge: Government employees must pay at least 5 days salary)
പരമാവധി മൂന്നു ഗഡുക്കളായി തുക നൽകാൻ കഴിയും. ഇങ്ങനെ സമ്മതപത്രം നൽകുന്ന ജീവനക്കാരിൽ നിന്ന് ഓഗസ്റ്റ് മാസത്തെ ശമ്പളത്തിൽ നിന്നുമുതൽ പണം ഈടാക്കി തുടങ്ങുമെന്നും ഉത്തരവിൽ പറയുന്നു.
5 ദിവസത്തിൽ കൂടുതൽ സംഭാവന ചെയ്യുന്നവർക്ക് ഒരു മാസം രണ്ടു ദിവസമെന്ന ക്രമത്തിൽ 10 ഗഡുക്കളായി തുക നൽകാമെന്നും ഉത്തരവിൽ പറയുന്നു.പിഎഫ് തുകയും ജീവനക്കാർക്ക് സംഭാവനയായി നൽകാം.