കൊച്ചി: സാമ്പത്തീക ബുദ്ധിമുട്ടുകളെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കുമളിയില്‍ വച്ചായിരുന്നു സംഭവം. കുമളി ഡിപ്പോയിലെ ഡ്രൈവറാണ് സുനീഷ്.
ശമ്പളം മുടങ്ങിയതോടെ ലോണ്‍ മുടങ്ങിയിരുന്നു. ഇതുസംബന്ധിച്ച് സുഹൃത്തുക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ചശേഷമായിരുന്നു ആത്മഹത്യാശ്രമം. അഞ്ച് ലക്ഷം രൂപയുടെ ലോണ്‍ കുടിശികയിലാണ്. ഈ മനോവിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമം നടത്തിയതെന്നാണ് വിവരം.