നിധി കാക്കുന്ന ഭൂതത്തിൻ്റെ അവസ്ഥയാണിപ്പോൾ സാജുവിന്; ആരോ നിക്ഷേപിച്ച 2,261 കോടി രൂപ അക്കൗണ്ടിലായിട്ട് ഒന്നര മാസം; നിക്ഷേപകനെ കണ്ടെത്താൻ ബാങ്കിനെ സമീപിക്കാനൊരുങ്ങി തൊടുപുഴക്കാരൻ

തൊടുപുഴ: ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ തൊടുപുഴ സ്വദേശിയായ പ്രവാസിയുടെ അക്കൗണ്ടിലേക്ക് എത്തിയത് 2,261 കോടി രൂപ. തൊടുപുഴ വെങ്ങല്ലൂർ പുളിക്കൽ സ്വദേശി അഡ്വ.സാജു ഹമീദിന്റ ദുബായ് ഇസ്ലാമിക് ബാങ്കിലുള്ള (ഡി.ഐ.ബി) അക്കൗണ്ടിലേക്കാണ് ഈ തുക എത്തിയത്.

ദുബായിൽ ബിസിനസുകാരനാണ് സാജു. അക്കൗണ്ടിലേക്ക് ഒന്നര മാസം മുമ്പാണ് 100 കോടി യു.എ.ഇ ദിർഹം ക്രെഡിറ്റായത്. ബാങ്കിന് സംഭവിച്ച സാങ്കേതിക പിഴവായിരിക്കുമെന്നും രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചെടുക്കും എന്നുമാണ് ഇദ്ദേഹം കരുതിയിരുന്നത്. എന്നാൽ, ഇത്രയും നാളായിട്ടും ബാങ്ക് പണം തിരിച്ചെടുക്കാതായതോടെ ബാങ്കിനെ സമീപിക്കാനൊരുങ്ങുകയാണ് സാജു.

ദുബായിലെ ബാങ്കിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ അറിയിച്ചപ്പോൾ ഇത്തരത്തിൽ ആക്ടീവല്ലാത്ത അക്കൗണ്ടുകളിൽ വൻതുക ക്രെഡിറ്റാകാറുണ്ടെന്നും കുറച്ച് ദിവസങ്ങൾക്കം പിൻവലിക്കുമെന്നുമാണ് പറഞ്ഞത്.

ഒരു മാസത്തോളമായി സാജു നാട്ടിലുണ്ട്. സാജു ദുബായിലുള്ളപ്പോഴാണ് പണം അക്കൗണ്ടിൽ ക്രെഡിറ്റായത് ശ്രദ്ധയിൽപ്പെട്ടത്. ബാങ്കിന് പറ്റിയ അബദ്ധമായിരിക്കുമെന്നും കുറച്ച് ദിവസങ്ങൾക്കം ബാങ്ക് തന്നെ പണം തിരികെയെടുക്കുമെന്നും കരുതി. നേരത്തെ സാജുവിന്റെ ഈ അക്കൗണ്ടിൽ ബാലൻസുണ്ടായിരുന്നില്ല. ദുബായിൽ തന്നെയുള്ള മഷ്‌റക് ബാങ്ക് വഴിയായിരുന്നു ഇടപാടുകൾ. സുഹൃത്ത് പറഞ്ഞതനുസരിച്ച് ദിവസങ്ങളോളം നോക്കിയെങ്കിലും തുക ബാങ്ക് പിൻവലിച്ചില്ല. ഇത്രയുംനാൾ ഈ വിവരം അടുത്ത ബന്ധുക്കളോട് പോലും പറഞ്ഞിരുന്നില്ല. അടുത്തിടെ ചില സുഹൃത്തുക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് ഇക്കാര്യം പുറത്തുപറയുന്നത്. അടുത്ത മാസം തിരികെ ഗൾഫിലെത്തിയ ശേഷം ബാങ്കിൽ നേരിട്ടെത്തി വിവരമറിയിക്കാനാണ് തീരുമാനം.

 

 

Read Also:ഓൺലൈൻ ചാനലിലൂടെ പെൺകുട്ടിയെ അപകീർത്തിപ്പെടുത്തി; ആറു വയസുള്ള കുഞ്ഞിനെ പറ്റിയും അപവാദ പ്രചരണം; ഓൺലൈൻ ചാനൽ ഉടമ പിടിയിൽ

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ

ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ കൊരട്ടി: എംഡിഎംഎയുമായി സ്വകാര്യ ഡി-അഡിക്ഷൻ സെന്ററിലെ ജീവനക്കാരനെ എക്‌സൈസ്...

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

Related Articles

Popular Categories

spot_imgspot_img