കൊച്ചി: ഓഫർ തട്ടിപ്പിൽ തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സായ് ട്രസ്റ്റ് ചെയർമാൻ കെ.എൻ ആനന്ദ കുമാർ. അനന്തുകൃഷ്ണനെ തനിക്ക് പരിചയപ്പെടുത്തിയത് കോൺഗ്രസ് നേതാവ് ലാലി വിൻസെൻറാണ്.
എൻജിഒ കോൺഫെഡറേഷനിൽ നിന്ന് നേരത്തെ തന്നെ രാജിവെച്ചിരുന്നു. അനന്തുകൃഷ്ണൻ നടത്തുന്നത് തട്ടിപ്പാണെന്ന് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നുവെന്നും ആനന്ദ കുമാർ പറഞ്ഞു.
അതേസമയം ഓഫർ തട്ടിപ്പിൽ ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻറെ പങ്ക് എന്തെന്നത് സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നു. എറണാകുളത്തെ പരിപാടികളിൽ മുഖമായത് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് കൂടിയായ രാധാകൃഷ്ണനായിരുന്നു.
സൈൻ എന്ന സന്നദ്ധ സംഘടനയുടെ പേരിലായിരുന്നു പരിപാടികൾ നടന്നത്. കേന്ദ്രസർക്കാരിൻറെ പദ്ധതിയാണെന്ന പ്രചാരണവും ഉണ്ടായി.