സായ് സുദർശനും മില്ലറും തിളങ്ങി; രണ്ടാം ജയത്തോടെ നാലാം സ്ഥാനത്തേക്ക് കുതിച്ച് ഗുജറാത്ത് ടൈറ്റൻസ്

അഹമ്മദാബാദ്; രണ്ടാം ജയത്തോടെ നാലാം സ്ഥാനത്തേക്ക് കുതിച്ച് ഗുജറാത്ത് ടൈറ്റൻസ്. സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. ഹൈദരാബാദ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. ഗുജറാത്തിനായി സായ് സുദർശനും(45) മില്ലറും(44) തിളങ്ങി.

അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 36 പന്തിൽ 45 റൺസ് നേടിയ സായ് സുദർശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. ഡേവിഡ് മില്ലർ 27 പന്തിൽ പുറത്താവാതെ 44 റൺസ് നേടി. നേരത്തെ മൂന്ന് വിക്കറ്റ് നേടിയ മോഹിത് ശർമയാണ് ടോസ് നേടി ബാറ്റിംഗിനെത്തിയ ഹൈദരബാദിനെ താരതമ്യേന ചെറിയ സ്‌കോറിൽ ഒതുക്കിയത്.

ഭേദപ്പെട്ട തുടക്കമാണ് വൃദ്ധമാൻ സാഹയും (25) ശുഭ്മാൻ ഗില്ലും (36) ഗുജറാത്തിന് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 36 റൺസ് ചേർത്തു. അഞ്ചാം ഓവറിൽ സാഹയെ പുറത്താക്കി ഷഹ്ബാസ് അഹമ്മദ് ഹൈദരാബാദിന് ബ്രേക്ക് ത്രൂ നൽകി. മൂന്നാമതെത്തിയ സായിക്കൊപ്പം ഗിൽ 38 റൺസും ചേർത്തു. പത്താ ഓവറിൽ ഗില്ലിനെ പുറത്താക്കി മായങ്ക മർകണ്ഡെ കൂട്ടുകെട്ട് പൊളിച്ചു. തുടർന്നെത്തിയ ഡേവിഡ് മില്ലറും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. സായിക്കൊപ്പം 64 റൺസ് ചേർക്കാൻ മില്ലർക്കായി. എന്നാൽ വിജയത്തിനരികെ സായ് വീണും. എങ്കിലും വിജയ് ശങ്കറെ കൂട്ടുപിടിച്ച് മില്ലർ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഹൈദരാബാദിനായി ഷഹ്ബാസ് അഹമ്മദ്, മായങ്ക് മാർകണ്ഡെ, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തേ നിശ്ചിത 20-ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 162-റൺസാണ് ഹൈദരാബാദ് നേടിയത്. ഭേദപ്പെട്ട തുടക്കമായിരുന്നു ഹൈദരാബാദിന്റെത്. അസ്മത്തുള്ള ഒമർസായ് എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ ഹൈദരാബാദ് 11 റൺസ് നേടി. അഞ്ചാം ഓവറിൽ ഓപ്പണർ മായങ്ക് അഗർവാളിനെ അസ്മത്തുള്ള ഒമർസായ് ദർശൻ നാൽകണ്ഡെയുടെ കൈകളിലെത്തിച്ച് മടക്കിയയച്ചു. 17 പന്തിൽ 16 റൺസാണ് മായങ്ക് നേടിയത്. പവർപ്ലേ കഴിഞ്ഞ് നൂർ അഹ്‌മദ് എറിഞ്ഞ അടുത്ത ഓവറിൽ ട്രാവിസ് ഹെഡും പുറത്തായി. 14 പന്തിൽ 19 റൺസാണ് ഹെഡ് നേടിയത്.

പിന്നാലെ അഭിഷേക് ശർമ (20 പന്തിൽ 29), ഹീന്റിച്ച് ക്ലാസൻ (13 പന്തിൽ 24) എന്നിവരെ യഥാക്രമം മോഹിത് ശർമയും ഉമേഷ് യാദവും മടക്കിയയച്ചു. അവസാന ഓവറിൽ ഷഹബാസ് അഹ്‌മദിനെയും (20 പന്തിൽ 22) വാഷിങ്ടൺ സുന്ദറിനെയും (പൂജ്യം) മോഹിത് ശർമ പുറത്താക്കി. അവസാന ഓവറുകളിൽ അബ്ദുൽ സമദിന്റെ ഇന്നിങ്സാണ് (14 പന്തിൽ 29) ആണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഗുജറാത്തിനുവേണ്ടി നാലോവറിൽ 25 റൺസ് വിട്ടുനൽകി മോഹിത് ശർമ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഒമർസായ്, റാഷിദ് ഖാൻ, നൂർ അഹ്‌മദ്, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ; വിനു പിടിയിലായത് ഇങ്ങനെ

തൃശൂർ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ, എന്നിട്ടും യുവാവ് കുടുങ്ങി....

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!