ഇടുക്കി: ഇടുക്കി കട്ടപ്പനയിലെ സാബുവിന്റെ ആത്മഹത്യയിൽ നിർണായക ഫോൺ സംഭാഷണം പുറത്ത്. ബാങ്കിന്റെ മുൻ പ്രസിഡന്റ് വി.ആർ. സജി കട്ടപ്പനയിലെ സാബുവിനെ ഭീഷണിപ്പെടുത്തുന്നതാണ് സംഭാഷണത്തിലുള്ളത്.
സിപിഎം കട്ടപ്പന മുൻ ഏരിയാ സെക്രട്ടറിയാണ് ഭീഷണി മുഴക്കിയ സജി. പണം ചോദിച്ച് എത്തിയപ്പോൾ ബാങ്ക് ജീവനക്കാരനായ ബിനോയ് പിടിച്ചു തള്ളിയെന്ന് സാബു സന്ദേശത്തിൽ പറയുന്നു. താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്നും സാബു സന്ദേശത്തിൽ പറയുന്നുണ്ട്.
വിഷയം മാറ്റാൻ നോക്കേണ്ടെന്നും അടി വാങ്ങേണ്ട സമയം കഴിഞ്ഞുവെന്നും സി പി എം നേതാവ്സജി പറയുന്നു. പണി എന്താണെന്ന് നിങ്ങൾ അറിയില്ലെന്നും അത് മനസിലാക്കിത്തരാമെന്നും സജി പറയുന്നതും സന്ദേശത്തിലുണ്ട്.