web analytics

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി.

 തിരുനെൽവേലിയിൽ നിന്നുള്ള 24 അംഗ തീർത്ഥാടക സംഘമാണ് കഴിഞ്ഞ ദിവസം വനത്തിനുള്ളിൽ കുടുങ്ങിയത്. 

മണ്ണാറപ്പാറ നടുവത്തും മൂഴി ഫോറസ്റ്റ് സ്റ്റേഷനുകളിലെ വനപാലകരും പൊലീസും ചേർന്ന് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് സംഘത്തെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.

രക്ഷപ്പെടുത്തിയ തീർത്ഥാടകരെ പിന്നീട് മണ്ണാറപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. ശബരിമല കൺട്രോൾ റൂമിലേക്കാണ് തീർത്ഥാടകർ സഹായത്തിനായി വിവരം അറിയിച്ചത്. 

തുടർന്ന് കൺട്രോൾ റൂമിൽ നിന്ന് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് (ഡിഎഫ്ഒ) വിവരം കൈമാറി.

അച്ചൻകോവിൽ നിന്ന് കല്ലേലി–കോന്നി വഴിയിലൂടെ സഞ്ചരിക്കവെ വഴിതെറ്റിയാണ് തീർത്ഥാടകർ വനത്തിനുള്ളിൽ കുടുങ്ങിയത്. 

രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് വനത്തിനുള്ളിലെ പാറപ്പുറത്ത് കയറി സംഘം സുരക്ഷിതമായി കാത്തിരിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

English Summary

Twenty-four Sabarimala pilgrims from Tirunelveli who got lost in the Kalleli forest in Pathanamthitta were rescued by forest officials and police after a coordinated search operation. The pilgrims alerted the Sabarimala control room, leading to a swift rescue and their safe transfer to the Mannarappallam forest station.

sabarimala-pilgrims-rescued-kalleli-forest-pathanamthitta

Pathanamthitta, Sabarimala Pilgrims, Forest Rescue, Kalleli Forest, Kerala News, Police and Forest Department

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

സഞ്ജു ധോണിയെപ്പോലെയാണെന്ന് സൈമൺസ്! ഐപിഎല്ലിൽ സഞ്ജു തരംഗം

സഞ്ജു ധോണിയെപ്പോലെയാണെന്ന് സൈമൺസ്! ഐപിഎല്ലിൽ സഞ്ജു തരംഗം ചെന്നൈ: സഞ്ജു സാംസൺ വീണ്ടും...

പോളിങ് ബൂത്തിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

പോളിങ് ബൂത്തിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ്...

ആശാ ഭോസ്‌ലെ അന്തരിച്ചു: ഇന്ത്യൻ സംഗീത ലോകം നിശബ്ദമായി; ഇതിഹാസ ഗായികയുടെ അന്ത്യം മുംബൈയിൽ

ആശാ ഭോസ്‌ലെ അന്തരിച്ചു: ഇന്ത്യൻ സംഗീത ലോകം നിശബ്ദമായി; ഇതിഹാസ ഗായികയുടെ...

കോളജ് ഡേയ്ക്ക് വന്നില്ലെങ്കിൽ ഹാൾടിക്കറ്റില്ല; ഐ.എം.ഡി.ആർ കോളജിന്റെ പിഴ വിവാദത്തിൽ വൈസ് ചാൻസലർ വിശദീകരണം തേടി

കോളജ് ഡേയ്ക്ക് വന്നില്ലെങ്കിൽ ഹാൾടിക്കറ്റില്ല; ഐ.എം.ഡി.ആർ കോളജിന്റെ പിഴ വിവാദത്തിൽ വൈസ്...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

‘ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യം’: സാധ്വിയുടെ പ്രസ്താവന വിവാദത്തിൽ

‘ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യം’: സാധ്വിയുടെ പ്രസ്താവന വിവാദത്തിൽ ന്യൂഡൽഹി: ചായയും കാപ്പിയും...

Related Articles

Popular Categories

spot_imgspot_img