News4media TOP NEWS
മൂന്നാറിൽ തൊഴിലാളി സ്ത്രീയെ കാട്ടുപോത്ത് കൊമ്പിൽ കുത്തിയെറിഞ്ഞു; ഗുരുതര പരിക്ക് യുകെയിൽ ബ്ലാക്ക്‌ബേണിലെ നഴ്‌സിംഗ് ഹോമിൽ ജോലിക്കിടെ വീണ് ഗുരുതരമായി പരുക്കേറ്റ മലയാളി യുവാവ് അബിൻ മരണത്തിന് കീഴടങ്ങി; കോട്ടയം കടുത്തുരുത്തി സ്വദേശിയായ യുവാവിന്റെ വേർപാട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ഉറ്റവരും ഇടുക്കി ജില്ലയിൽ 79 ഇടങ്ങളിൽ സൗജന്യ വൈഫൈ ! 1 ജിബി ഡാറ്റ തികച്ചും സൗജന്യം; ലഭിക്കാനുള്ള ലിങ്ക് ഇതാ: മൂന്ന് സ​ഹ​പാ​ഠികളില്‍ നിന്ന് മാ​ന​സി​ക പീ​ഡ​നം;പ​ത്ത​നം​തി​ട്ട​യി​ലെ ന​ഴ്സിം​ഗ് വിദ്യാര്‍ത്ഥി അ​മ്മു​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ൽ…

ശബരിമല, മണ്ഡലകാല മഹോത്സവം: പഴുതടച്ച മുന്നൊരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്

ശബരിമല, മണ്ഡലകാല മഹോത്സവം: പഴുതടച്ച മുന്നൊരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്
November 15, 2024

മണ്ഡല കാലത്തിനോടനുബന്ധിച്ച് ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കുമളി പി. എച്ച്. സി.യിൽ വെച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എസ്. സുരേഷ് വർഗീസി അധ്യക്ഷതയിൽ യോഗം ചേർന്നു. Sabarimala, Mandalakala Festival: Health Department makes elaborate preparations

മണ്ഡലകാല തീർത്ഥാടനം സുഗമമാക്കുന്നതിനായിട്ടുള്ള നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്തു. സത്രം , മുക്കുഴി എന്നിവിടങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും.
മലകയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള മുന്നറിയിപ്പ് ബോർഡുകൾ ആറുഭാഷകളിൽ പത്ത് സ്ഥലങ്ങളിലായി സ്ഥാപിക്കും.

ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൃത്യമായ പരിശോധന നടത്തുമെന്ന് ഉറപ്പാക്കും. കുടിവെള്ള സ്രോതസ്സുകൾ കൃത്യമായി ക്ലോറിനേഷൻ ചെയ്യുമെന്ന് ഉറപ്പ് വരുത്താനും തീരുമാനമായി.

വണ്ടിപ്പെരിയാർ,പീരുമേട് എന്നിവിടങ്ങളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
ആരോഗ്യവകുപ്പിൽ നിന്നും ഡോക്ടേഴ്സ് , പാരാമെഡിക്കൽ സ്റ്റാഫുകൾ എന്ന വിരുടെ സേവനവും ലഭ്യമാണ്.

സത്രം വഴി തീർത്ഥാടകർക്ക് മെഡിക്കൽ സൗകര്യം ഉറപ്പാക്കുന്നതിന് സീറോ പോയി ൻ്റിൽ മെഡിക്കൽ ടീമിനെ നിയോഗിക്കും.
താവളങ്ങളിൽ അധികമായി നിയമിക്കുന്ന സ്റ്റാഫിന് അതാത് മെഡിക്കൽ ഓഫീസർമാർ അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നതാണ്.

കൺട്രോൾ റൂമുകൾ സജ്ജമാക്കുന്നതിന് തീരുമാനിച്ചു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മൂന്നിടങ്ങളിൽ, സ്ഥലങ്ങളിൽ അത്യാഹിത വിഭാഗവും വണ്ടിപ്പെരിയാർ, കുമളി എന്നിവിടങ്ങളിൽ ഒ.പി വിഭാഗത്തിൻ്റെ സേവനവും ഒരുക്കും
സീതക്കുളത്ത് ഓക്സിജൻ സപ്ലൈ യൂണിറ്റ് സ്ഥാപിക്കും എന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കരുണാപുരം ,കാഞ്ചിയാർ ,പീരുമേട് ,വണ്ടിപ്പെരിയാർ ,ചക്കുപള്ളം ,ഏലപ്പാറ, കട്ടപ്പന , അയ്യപ്പൻകോവിൽ എന്നിവിടങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ ഉള്ള മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.

Related Articles
News4media
  • Kerala
  • Top News

മൂന്നാറിൽ തൊഴിലാളി സ്ത്രീയെ കാട്ടുപോത്ത് കൊമ്പിൽ കുത്തിയെറിഞ്ഞു; ഗുരുതര പരിക്ക്

News4media
  • International
  • News
  • Top News

യുകെയിൽ ബ്ലാക്ക്‌ബേണിലെ നഴ്‌സിംഗ് ഹോമിൽ ജോലിക്കിടെ വീണ് ഗുരുതരമായി പരുക്കേറ്റ മലയാളി യുവാവ് അബിൻ മരണ...

News4media
  • Kerala
  • Top News

ഇടുക്കി ജില്ലയിൽ 79 ഇടങ്ങളിൽ സൗജന്യ വൈഫൈ ! 1 ജിബി ഡാറ്റ തികച്ചും സൗജന്യം; ലഭിക്കാനുള്ള ലിങ്ക് ഇതാ:

News4media
  • Kerala
  • News

പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് യുവതിക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി…ആശുപത്രിയി...

News4media
  • Featured News
  • Kerala
  • News

സൂക്ഷിക്കണം; കേരളത്തിലെത്തിയ കുറുവസംഘത്തിൽ 14 പേർ; ഇന്നലെ പിടികൂടിയത് നരിക്കുറുവയെ തന്നെ; സ്ഥിരീകരിച...

News4media
  • Kerala
  • News

തിരക്കില്‍ വൈകിയെത്തുമെന്നതില്‍ സ്വാമിമാര്‍ക്ക് ആശങ്ക വേണ്ട…പമ്പയില്‍ നിന്നുള്ള ഓണ്‍ലൈന്‍ ടിക്കറ്റുക...

News4media
  • Kerala
  • News
  • News4 Special

ശബരിമലയിലെ സ്പോട്ട് ബുക്കിംഗ്, പേര് മാറ്റി ആ പ്രശ്നം അങ്ങ് പരിഹരിച്ചു

News4media
  • Kerala
  • News
  • Top News

വൃശ്ചിക നാളിൽ അയ്യനെ തൊഴാൻ പതിനായിരങ്ങൾ; ശബരിമലയിൽ വൻ ഭക്തജന തിരക്ക്, പുതിയ മേൽശാന്തിമാർ ചുമതലയേറ്റു

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]