തന്ത്രി കണ്ഠരര് രാജീവരെ രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യും; ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എസ്‌ഐടി കണ്ടെത്തല്‍
ശബരിമല ശ്രീകോവിലിലെ ദ്വാരശപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കവർന്ന കേസിൽ തന്ത്രി കണ്ഠരര് രാജീവരെയും അറസ്റ്റ് ചെയ്യാൻ വിജിലൻസ് കോടതി അനുമതി നൽകി.
നിലവിൽ ജയിലിൽ കഴിയുന്ന തന്ത്രിയെ അവിടെവച്ച് തന്നെ ഈ കേസിൽ അറസ്റ്റ് ചെയ്യാനാണ് എസ്‌ഐടി തീരുമാനം.
ഇതിനുള്ള പ്രത്യേക അനുമതിയും കോടതി നൽകിയിട്ടുണ്ട്. തന്ത്രിക്കെതിരെ വലിയ തിരിച്ചടിയാണ് അന്വേഷണ സംഘം നീക്കത്തിലൂടെ നൽകുന്നത്.
ശ്രീകോവിലിലെ കട്ടിളപ്പാളി കടത്തിയ കേസിലാണ് തന്ത്രിയെ പ്രതി ചേർത്തത്. സ്വർണപ്പാളി ചെമ്പാക്കി മാറ്റിയ മഹസറിൽ തന്ത്രി ഒപ്പിട്ടതോടെയാണ് ഗൂഢാലോചനയിൽ അദ്ദേഹത്തിനും പങ്കുണ്ടെന്ന നിഗമനത്തിലെത്തിയതെന്ന് എസ്‌ഐടി വ്യക്തമാക്കി.
അസിസ്റ്റന്റ് കമ്മിഷണറിനോട് സമാന ഉത്തരവാദിത്വമുള്ള തന്ത്രിക്ക് ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കാനുള്ള നിയമബാധ്യതയുണ്ടായിരുന്നുവെങ്കിലും,
അത് പാലിക്കാതെ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തേക്ക് കൊണ്ടുപോകാൻ മൗനാനുവാദം നൽകിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
ഇതേസമയം, ആദ്യ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ ഈ മാസം 19-ലേക്ക് മാറ്റി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് കാലാവധിയും കോടതി നീട്ടി. ഈ മാസം 27 വരെയാണ് പത്മകുമാറുടെ റിമാൻഡ് കാലാവധി.
English Summary
In the case related to the theft of gold plating from the Dwarapalaka sculptures at the Sabarimala sanctum sanctorum, Vigilance Court has permitted the arrest of Thantri Kandharar Rajeevar.
sabarimala-gold-theft-thantri-kandharar-rajeevar-arrest
Sabarimala, Gold Theft Case, Thantri Kandharar Rajeevar, Vigilance Court, SIT Probe, Devaswom Board, Kerala News









