ശബരിമല സ്വർണകൊള്ള; ജയറാമിന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം നീക്കം ആരംഭിച്ചു.
ജയറാമിനോട് മൊഴിയെടുക്കുന്നതിനായുള്ള സമയം തേടിയതായി റിപ്പോർട്ടുകളുണ്ട്. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്തേക്ക് കൊണ്ടുപോയതെന്നാണ് കരുതുന്ന സ്വർണപ്പാളിയും ദ്വാരപാലക ശിൽപവും ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിന്റെ വസതിയിലടക്കം പ്രദർശിപ്പിച്ചിരുന്നു.
ഇവ പ്രദർശിപ്പിച്ച ചടങ്ങുകളിൽ നടൻ ജയറാം, ഗായകൻ വീരമണി എന്നിവരും പങ്കെടുത്തിരുന്നു. 2019-ൽ ചെന്നൈയിൽ നടന്ന പൂജയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സ്വർണപ്പാളി വീട്ടിലെത്തിച്ചത് ഉചിതമല്ലായിരുന്നു എന്നും, ഇതുമായി ബന്ധപ്പെട്ട ഏതു അന്വേഷണത്തിനും സഹകരിക്കാമെന്നും ജയറാം പിന്നീട് വ്യക്തമാക്കിയിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ പരിചയമുണ്ടെന്നും, തന്റെ കൈയിൽ നിന്ന് ഒരുപൈസയും എടുത്തിട്ടില്ലെന്നും ജയറാം പറഞ്ഞിരുന്നു.
അയ്യന്റെ മുതൽ കട്ടിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന നിലപാടും ജയറാം പങ്കുവെച്ചിരുന്നു.
അതേസമയം, ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡൻറ് എ. പത്മകുമാറിന്റെ ഭൂമി ഇടപാടുകളിലും എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
പന്തളത്തെ വീട്ടിൽ നിന്ന് ലഭിച്ച രേഖകളുടെയും, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം കൂടുതൽ ശക്തമാക്കുന്നത്.
സ്വർണക്കൊള്ള കേസിൽ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചു. തിങ്കളാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് തീരുമാനം.
English Summary
The SIT probing the Sabarimala gold theft case is preparing to question actor Jayaram. The team has reportedly sought time from him for recording his statement. The allegedly misappropriated gold sheet and Dwarapalaka figurine—believed to have been taken out of Sabarimala for repair—were displayed and used for rituals at Jayaram’s residence by the prime accused Unnikrishnan Potti. Jayaram and singer Veeramani had participated in these rituals. Jayaram later stated that bringing the gold sheet home was inappropriate but assured full cooperation with the investigation.
Meanwhile, the SIT has expanded the probe into former Devaswom Board president A. Padmakumar’s land dealings. Documents recovered from his residence and his alleged financial links with prime accused Potti form key parts of the investigation. The SIT plans to seek Padmakumar’s custody by filing a petition in the Kollam Vigilance Court on Monday.
sabarimala-gold-theft-jayaram-questioning-sit-probe
Sabarimala, Gold Theft, Jayaram, SIT, Unnikrishnan Potti, Padmakumar, Kerala Crime, Devaswom Board









