web analytics

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധം – അഭിഭാഷകൻ

ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡി വിവാദം: അഭിഭാഷകൻ മുന്നോട്ട് വച്ച ആരോപണം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്തതായി അഭിഭാഷകൻ അഡ്വ. ശാസ്തമംഗലം അജിത് ആരോപിച്ചു.

നടപടി ക്രമങ്ങൾ പാലിക്കാതെയാണ് കസ്റ്റഡിയെന്നും നിയമ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആശുപത്രി പോലും കൈയൊഴിഞ്ഞ യുവതിക്ക് രക്ഷകനായെത്തി; റെയിൽവേ പ്ലാറ്റ്‌ഫോമിൽ ഗർഭിണിയുടെ പ്രസവമെടുത്ത് യാത്രക്കാരൻ

ബന്ധുക്കളെയോ അഭിഭാഷകനെയോ അറിയിക്കാതെ കസ്റ്റഡി

ഉണ്ണികൃഷ്ണൻ പോറ്റിയെ എവിടേക്കാണ് കൊണ്ടുപോയതെന്നതിനെക്കുറിച്ച് ബന്ധുക്കളെയോ അഭിഭാഷകനെയോ പോലീസ് അറിയിച്ചില്ല.

വീട്ടിൽ നിന്ന് നോട്ടീസ് നൽകാതെയാണ് കസ്റ്റഡിയെടുത്തതെന്നും അഭിഭാഷകൻ വ്യക്തമാക്കി.

എസ്‌ഐടി അനുമതി നൽകി ഫോൺ വിളിക്കാൻ

അഭിഭാഷകന്റെ പരാതിക്ക് പിന്നാലെ, എസ്‌ഐടി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലേക്ക് ഫോൺ വിളിക്കാൻ അനുമതി നൽകി.

ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ തന്നെയാണെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും പോറ്റി കുടുംബത്തെ അറിയിച്ചു.

കോടതി ഹാജരാക്കൽ ഇന്ന് പ്രതീക്ഷ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. നിലവിൽ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്.

കൽപേഷിനേക്കുറിച്ച് നിർണായക വിവരം

മോഷ്ടിച്ച സ്വർണം പോറ്റി കൈമാറിയത് ബെംഗളൂരു സ്വദേശി കൽപേഷിനാണെന്ന് എസ്ഐടി കണ്ടെത്തി.

കൽപേഷിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. ശബരിമലയിലും പരിശോധന തുടരുകയാണ്.

റിപ്പോർട്ട് ഉടൻ കോടതിയിൽ

പത്തുദിവസത്തിനകം എസ്ഐടി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. പോറ്റി എത്ര സ്വർണ്ണം തട്ടിയെടുത്തു എന്നതുള്‍പ്പെടെയുള്ള വിവരങ്ങൾ ചോദ്യം ചെയ്യലിലൂടെ വ്യക്തമാകും.

English Summary:

In the Sabarimala gold heist case, lawyer Adv. Shasthamangalam Ajith alleged that the SIT took Unnikrishnan Potti into custody illegally, without following proper procedures or informing his family. Following the complaint, SIT allowed Potti to contact his relatives, confirming he remains in custody for questioning.

Potti was taken from his home without notice, days after the theft became public, though he had been questioned earlier by Devaswom Vigilance. The SIT is expected to present him in court soon, as investigations reveal links to Bengaluru native Kalpesh, who allegedly received the stolen gold. SIT is also conducting checks at Sabarimala, and a report on the case is to be submitted to the court within ten days.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

Other news

തിരുവനന്തപുരം–കാസർകോട് ‘RRTS മണ്ടൻ പദ്ധതി! സർക്കാരിനെ ആരോ പറ്റിച്ചു’! ആഞ്ഞടിച്ച് ഇ ശ്രീധരൻ

തിരുവനന്തപുരം–കാസർകോട് ‘RRTS മണ്ടൻ പദ്ധതി! സർക്കാരിനെ ആരോ പറ്റിച്ചു’! ആഞ്ഞടിച്ച് ഇ...

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക; വധിച്ചത് മുൻകാമുകിയേയും പങ്കാളിയേയും വെടിവച്ചു കൊലപ്പെടുത്തിയ ആളെ

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക അമേരിക്കൻ ഐക്യനാടുകളിൽ 2026 വർഷത്തെ...

ഭാര്യയെ സംശയം; ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്, ഭാര്യയും മകനും പൊള്ളലേറ്റ് ചികിത്സയിൽ

ഭാര്യയെ സംശയം; ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്, ഭാര്യയും മകനും...

ഡി…കുരങ്ങത്തി…ഭർത്താവ് തമാശക്ക് വിളിച്ചതാ; യുവതി ജീവനൊടുക്കി

ഡി…കുരങ്ങത്തി…ഭർത്താവ് തമാശക്ക് വിളിച്ചതാ; യുവതി ജീവനൊടുക്കി ലഖ്നൗ: സംസാരത്തിനിടെ ഭർത്താവ് തമാശരൂപേണ ‘ഡി…കുരങ്ങത്തി’...

ട്രംപിന്റെ ഒരൊറ്റ ഫോൺകോൾ! വിറങ്ങലിച്ച് പുടിൻ; യുക്രൈനിൽ ഒരാഴ്ചത്തേക്ക് വെടിനിർത്തൽ;

വാഷിങ്ടൺ: റഷ്യ-യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് അപ്രതീക്ഷിതമായ ഒരു വാർത്തയുമായാണ് അമേരിക്കൻ പ്രസിഡന്റ്...

പാതിരാത്രിയിൽ ലോറിയിൽ കള്ളമണൽ കടത്ത്; ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി

ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി ഇടുക്കി കുമളി അനധികൃതമായി രാത്രി...

Related Articles

Popular Categories

spot_imgspot_img