പാർട്ടിക്ക് ഒരു “ചുക്കും” സംഭവിക്കില്ല; രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേട്, പുകഞ്ഞകൊള്ളി പുറത്ത്’; എം.എം. മണി
തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്ന സംഭവത്തിൽ ശക്തമായ പ്രതികരണവുമായി സിപിഎം നേതാവ് എം.എം. മണി.
രാജേന്ദ്രൻ ബിജെപിയിലേക്ക് പോയതുകൊണ്ട് സിപിഎമ്മിന് ഒരു തരത്തിലുള്ള നഷ്ടവും ഉണ്ടാകില്ലെന്നും, പാർട്ടിക്ക് ഒരു “ചുക്കും” സംഭവിക്കില്ലെന്നും എം.എം. മണി പറഞ്ഞു.
രാജേന്ദ്രൻ പുറത്തുപോയത് പുകഞ്ഞുകൊള്ളി പുറത്താക്കിയതുപോലെയാണെന്നും, അദ്ദേഹത്തിന്റെ നടപടി പിറപ്പുകേടാണെന്നും മണി വിമർശിച്ചു.
സിപിഎം രാജേന്ദ്രനെ വളരെ മുമ്പേ തന്നെ തള്ളിക്കളഞ്ഞിരുന്നുവെന്നും, വർഷങ്ങളായി അദ്ദേഹം പാർട്ടിയിൽ സജീവമല്ലായിരുന്നുവെന്നും മണി വ്യക്തമാക്കി.
രാജേന്ദ്രന് ഒപ്പം ഒരു പാർട്ടി അനുഭാവിയെ പോലും ബിജെപിയിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ പോയാൽ പോലും പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് ഉദാഹരണമായി പറഞ്ഞ എം.എം. മണി, സിപിഎമ്മിന് അത്രയും വലിയ ബഹുജന അടിത്തറയുണ്ടെന്നും വ്യക്തമാക്കി.
മുൻ ദേവികുളം എംഎൽഎയായ എസ്. രാജേന്ദ്രൻ തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ആസ്ഥാനത്തെത്തി ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.
നീലംപേരൂരിൽ നിന്നുള്ള സിപിഎം പ്രവർത്തകൻ സന്തോഷും ബിജെപിയിൽ ചേർന്നിട്ടുണ്ട്.
താൻ ഒരു പ്രമുഖ നേതാവല്ലെന്നും, സിപിഎമ്മിനെ ഒരിക്കലും ചതിച്ചിട്ടില്ലെന്നും രാജേന്ദ്രൻ പ്രതികരിച്ചു.
ഏറെ നാളായി പലവിധ ബുദ്ധിമുട്ടുകൾ സഹിച്ചുവെന്നും, തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ സഹായം ആവശ്യമുള്ളതിനാലാണ് ബിജെപിയിൽ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷമായി രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. 2024 മാർച്ചിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ദില്ലിയിൽ എത്തിയ രാജേന്ദ്രൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതും വാർത്തയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ദേവികുളത്ത് മൂന്ന് തവണ എംഎൽഎയായിരുന്ന രാജേന്ദ്രൻ ബിജെപിയിൽ ചേർന്നിരിക്കുന്നത്
English Summary:
CPM leader M.M. Mani reacted strongly to former CPM MLA S. Rajendran joining the BJP, stating that his exit would not affect the party in any way. Mani said Rajendran had already been sidelined by the CPM long ago and lacked the influence to take even a single party worker with him. Rajendran formally joined the BJP in Thiruvananthapuram, citing the need for government support for plantation sector issues. His move comes ahead of the upcoming assembly elections.
s-rajendran-joins-bjp-mm-mani-reacts-cpm
S Rajendran, MM Mani, CPM, BJP, Kerala Politics, Devikulam, Rajeev Chandrasekhar, CPM MLA, Party Defection









