റഷ്യയിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഉക്രൈനിൽ നിന്നും പിടിച്ചെടുത്ത അധിനിവേശ പ്രദേശങ്ങളിലെ ജനതയെ തോക്കിൻമുനയിൽ നിർത്തി വോട്ട് ചെയ്യിക്കുന്നുവെന്ന് പാശ്ചാത്യ , അമേരിക്കൻ മാധ്യമങ്ങൾ. വാഷിങ്ങ്ടൺ പോസ്റ്റ് ഉൾപ്പെടെ ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉക്രൈനിൽ നിന്നും റഷ്യ ബലമായി പിടിച്ചെടുത്ത ക്രീമിയ, മരിയുപോൾ , ഡോണെസ്‌ക്, ലുഹാൻസ്‌ക്, സപോറീഷ്യ എന്നിവിടങ്ങളിലെ ജനങ്ങളെയാണ് നിർബന്ധിതമായി വോട്ട് ചെയ്യിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവിടങ്ങളിൽ റഷ്യൻ ഭാഷ സംസാരിയ്ക്കുന്ന റഷ്യൻ ഭരണകൂടത്തെ അനുകൂലിയ്ക്കുന്ന വലിയൊരു വിഭാഗവുമുണ്ട്. പ്രദേശങ്ങൾ അനധികൃതമായി ഹിത പരിശോധന നടത്തിയാണ് റഷ്യയോട് കൂട്ടിച്ചെർത്തതെന്നാണ് യു.എസ്.ന്റെയും യൂറോപ്യൻ യൂണിയന്റെയും നിലപാട്.
റഷ്യയിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുടിനെതിരെ മത്സരിക്കാൻ കഴിയുന്ന ശക്തനായ സ്ഥാനാർഥികളിൽ പലരും ജയിലിലാകുകയോ കൊല്ലപ്പെടുകയോ ചെയ്തതിനാൽ തുടർന്നും വ്‌ളാദിമിർ പുടിൻ തന്നെയാകും പ്രസിഡന്റ് സ്ഥാനത്ത് തുടരുക.