രുദ്രം 2; പരീക്ഷണത്തിലെ കണ്ടു, ആ രൗദ്രഭാവം ; ഇതുതന്നെയാണ് ഇനി വ്യോമസേനയുടെ വജ്രായുധം; ശത്രുവിനെ മാളത്തിൽ ചെന്ന് നശിപ്പിക്കും

ന്യൂഡൽഹി: സൂചിമുനയുടെ കൃത്യത, ശത്രുവിനെ മാളത്തിൽ ചെന്ന് നശിപ്പിക്കും, റഡാറുകളെ നിഷ്പ്രഭമാക്കും, വ്യോമസേനയുടെ ആവനാഴിയിലേക്ക് രുദ്രം 2.ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ ആന്റി റേഡിയേഷൻ മിസൈലാണ് രുദ്രം. ശത്രുവിന്റെ റഡാർ കണ്ടെത്തി തകർക്കുമെന്നതാണ് രുദ്രത്തിന്റെ സവിശേഷത.

പ്രതിരോധ മേഖലയിൽ വീണ്ടും വീണ്ടും നേട്ടങ്ങൾ കൊയ്യുകയാണ് രാജ്യം. ആന്റി-റേഡിയേഷൻ മിസൈലായ രുദ്രം-IIവിന്റെ പരീക്ഷണ വിക്ഷേപണം ഡിആർഡിഒ വിജയകരമായി പൂർത്തീകരിച്ചു.

സുഖോയ്-30MK-I യുദ്ധവിമാനത്തിൽ  ഒഡീഷ തീരത്താണ് മിസൈൽ പരീക്ഷണം യാഥാർത്ഥ്യമായത്. ഇതോടെ എല്ലാ പരീക്ഷണ വിക്ഷേപണങ്ങളും രുദ്രം-2 പൂർത്തിയാക്കി.100 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ  ശത്രുവിന്റെ റഡാർ സംവിധാനം കണ്ടെത്തി തകർക്കുന്ന രുദ്രത്തിന്,  റഡാർ പ്രവർത്തിക്കാതിരിക്കുന്ന സമയത്തും പ്രവർത്തിക്കാനാകും. എല്ലാവിധ റേഡിയോ തരം​ഗങ്ങളും സി​ഗ്നലുകളും തിരിച്ചറിയാൻ കെൽപ്പുള്ളവയാണ് രുദ്രം മിസൈലുകൾ.

ഇന്ത്യൻ യുദ്ധവിമാനങ്ങളുടെ നട്ടെല്ലായ Su-30MK-I മുഖേന നാല് വർഷം മുൻപ് രുദ്രം മിസൈലിന്റെ mark-1 പതിപ്പ് വികസിപ്പിക്കുകയും പരീക്ഷണ വിക്ഷേപണം നടത്തുകയും ചെയ്തിരുന്നു. രുദ്രം മിസൈലിന്റെ ആദ്യ പതിപ്പ് 2020ലാണ് പരീക്ഷിച്ചത്.

ഒഡീഷയുടെ കിഴക്കൻ തീരത്ത് നിന്നും സുഖോയ് യുദ്ധവിമാനത്തിലൂടെ ആദ്യ പതിപ്പിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഒരു കിലോമീറ്റർ മുതൽ 15 കിലോ മീറ്റർ വരെ ആൾട്ടിറ്റ്യൂഡിൽ രുദ്രം തൊടുത്തുവിടാം. 100-150 കിലോ മീറ്റർ ദൂരപരിധിയിലേക്ക് വരെ സഞ്ചരിച്ചെത്താൻ മിസൈലിന് സാധിക്കും.
ഇതിന്റെ ഏറ്റവും പുതിയ രൂപമാണ് രുദ്രം-II. 100 കിലോമീറ്റർ അകലെ ലക്ഷ്യസ്ഥാനം കണ്ടെത്തി നശിപ്പിക്കുന്ന മിസൈൽ സംവിധാനമാണിത്.
നിലവിൽ ഇന്ത്യ ഉപയോ​ഗിക്കുന്നത് റഷ്യയുടെ ആന്റി-റേഡിയേഷൻ മിസൈലായ Kh-31 ആണ്. ഇനിമുതൽ രുദ്രം മിസൈലുകൾക്ക് Kh-31നുള്ള മികച്ച ബദലാകാൻ സാധിക്കും.
spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തിവീഴ്‌ത്തി

മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തിവീഴ്‌ത്തി ആലപ്പുഴ: മദപ്പാടിലായിരുന്ന ഹരിപ്പാട് സ്‌കന്ദൻ എന്ന ആന...

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം സമ്പന്നതയിൽ ജനിച്ചുവളർന്ന്, ഒടുവിൽ സമ്പത്തെല്ലാം നഷ്ടപ്പെട്ടിട്ടും...

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും...

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ...

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

Related Articles

Popular Categories

spot_imgspot_img