ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 240 സീറ്റുകളിൽ ഒതുങ്ങിപ്പോയത് അഹങ്കാരം കാരണമെന്നു ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. രാമനെ എതിര്‍ത്തതുകൊണ്ടാണ് പ്രതിപക്ഷമുന്നണി രണ്ടാം സ്ഥാനത്തായതെന്നും അദ്ദേഹം പറഞ്ഞു.
‘‘നേരത്തേ രാമനെ ആരാധിച്ചിരുന്നവർ ക്രമേണ അഹങ്കാരികളായി മാറി. ആ പാർട്ടി ഇന്ന് ഏറ്റവും വലിയ പാർട്ടിയാണെങ്കിലും രാമൻ അവരെ 240 ൽ ഒതുക്കി. രാമനിൽ വിശ്വാസമില്ലാത്തവരെല്ലാം കൂടി ഒന്നിച്ച് ചേർന്നു. അവരെ 234 ൽ ഒതുക്കി’– ഇന്ത്യ മുന്നണിയുടെ പേര് പറയാതെ അദ്ദേഹം വിമർശിച്ചു. ജയ്പുരിനടുത്തുള്ള കനോട്ടയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ വിമർശനം.