ആലുവയിൽ റോഡിൽ പാറിപ്പറന്നത് 500രൂപ നോട്ടുകൾ; നന്മനിറഞ്ഞവർ തിരിച്ചു നൽകി; ബൈക്കിലെത്തിയവർ കിട്ടിയതും വാരിക്കൂട്ടി മുങ്ങി; നഷ്ടമായ പണം സമാഹരിച്ച് നല്കാൻ മുന്നിട്ടിറങ്ങി നാട്ടുകാർ

കൊച്ചി: ആലുവ കമ്പനിപ്പടിയിൽ റോഡിൽ പാറിപ്പറന്നത് 500 നോട്ടുകൾ പെറുക്കി എടുത്തവർ അറിയാൻ. അതൊരു പാവപ്പെട്ട ഫ്രൂട്ട്സ് കച്ചവടക്കാരന്റെ പണമാണ് ദയവായി തിരിച്ചു നൽകുക. ഇന്നലെയാണ് കളമശ്ശേരി പത്തടിപ്പാലം വാടക്കാത്ത് പറമ്പിൽ അഷ്റഫ് കൊണ്ടുപോയ പണം പോക്കറ്റിൽ നിന്നും താഴെ വീണ് പാറിപ്പറന്നത്.
കണ്ണിൽ കണ്ടവരെല്ലാം പൈസ വാരിയെടുത്തു. കാര്യം എന്തെന്നറിയും മുമ്പ് നാൽപതിനായിരവും പലരുടെയും പോക്കറ്റിലായി. കച്ചവടാവശ്യത്തിനായി കളമശ്ശേരി പത്തടിപ്പാലം വാടക്കാത്ത് പറമ്പിൽ അഷ്റഫ് കൊണ്ടുപോയ പണമായിരുന്നു ഇത്. പോയതിൽ പതിനയ്യായിരം രൂപയോളം മാത്രമാണ് അദ്ദേഹത്തിന് തിരിച്ചുകിട്ടിയത്.
തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്സിന് സമീപം ഫ്രൂട്ട്സ് കട നടത്തുകയാണ് അഷ്റഫും സുഹൃത്ത് നജീബും. മാര്ർക്കറ്റിൽ നിന്ന് രാവിലെ ഫ്രൂട്ട്സ് വാങ്ങി ഓട്ടോറിക്ഷയിൽ കയറ്റിവിട്ട്, പിന്നിൽ ബൈക്കിൽ വരുമ്പോഴായിരുന്നു പാന്റസിന്റെ പോക്കറ്റിൽ നിന്ന് പണം ഊർന്ന് റോഡിലേക്ക് വീണത്. പ്ലാസ്റ്റിക് കവറിലായിരുന്നെങ്കിലും വീഴ്ചയിൽ റോഡിൽ ചിതറുകയായിരുന്നു.
തിരികെ വന്ന് സിസിടിവി നോക്കിയപ്പോൾ, പോക്കറ്റിൽ പണം വയ്ക്കുന്നത് കണ്ടു. റോഡിൽ മുഴുവൻ നോക്കിയെങ്കിലും ഒന്നും കിട്ടിയില്ല. തുടർന്നാണ് സംഭവം അറിഞ്ഞത്. അതേസമയം അഷ്റഫിന് നഷ്ടമായ പണം സമാഹരിച്ച് നല്കാൻ നാട്ടുകാർ ശ്രമം തുടരുകയാണ്. ബാക്കി തുക ലഭിച്ചവരെ കണ്ടെത്തി തിരികെ നല്കുന്നതിനുള്ള ശ്രമത്തിലാണ് നാട്ടുകാർ. നേരത്തെ സോഷ്യൽ മീഡിയയിലൂടെ പ്രചാരം നല്കിയായിരുന്നു നാട്ടുകാർ പണം നഷ്ടപ്പെട്ട അഷ്റഫിനെ കണ്ടെത്തിയത്.

പണം നഷ്ടപ്പെട്ട സങ്കടത്തിൽ ഇരിക്കുമ്പോഴായിരുന്നു റോഡിൽ പണം പാറിപ്പറന്ന വിവരം അഷ്റഫ് അറിയുന്നത്. കമ്പിനിപ്പടിയിൽ എത്തി തിരിക്കിയപ്പോൾ സിഐടിയു അംഗമായ ചുമട്ടുതൊഴിലാളി നൌഷാദിന് 6500 രൂപ കിട്ടിയെന്ന് അറിഞ്ഞു. ആ തുക അദ്ദേഹം അഷ്റവിന് കൈമാറി. സംഭവത്തിൽ ദൃക്സാക്ഷിയായ ലോട്ടറി വിൽപ്പനക്കാരൻ തായിക്കാട്ടുകര സ്വദേശി അലിക്ക് 4500 രൂപ കിട്ടിയ വിവരം ഇന്നലെ അഷ്റഫിനെ അറിയിച്ചിരുന്നു. അലി അഷ്റഫിന് ഇന്ന് പണം കൈമാറി. ഒരു ബസ് ഡ്രൈവറും അതിഥി തൊഴിലാളിയും ഇത്തരത്തിൽ കിട്ടിയ പണം നാട്ടുകാരെ ഏല്പിച്ചിരുന്നു. ഇതടക്കം 15500 രൂപ തിരിച്ചുകിട്ടിയിട്ടുണ്ട്.

ബൈക്കിൽ നിന്നിറങ്ങി ചിലർ പണം വാരി പോയെന്ന് ലോട്ടറി കച്ചവടക്കാരനായ അലി പറഞ്ഞു. പണം കണ്ടിറങ്ങിയ വർ സ്വന്തം ബൈക്ക് മറിഞ്ഞുവീണതുപോലും ശ്രദ്ധിക്കാതെയാണ് പണവുമായി പോയതെന്നും, പാവം ഒരു കച്ചവടക്കാരനാണ് അഷ്റഫ് എന്നും പണം എങ്ങനെയെങ്കിലും തിരികെ നൽകണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നതായി അഷ്റഫ് പറഞ്ഞതായും അലി പറഞ്ഞു. റോഡിലൂടെ പോയവരൊക്കെ പണം കൊണ്ടുപോയപ്പോൾ, ആരോട് ചോദിക്കുമെന്നറിയാത്ത അവസ്ഥയിലാണ് അഷ്റഫ്. പണം തിരികെ നൽകാൻ ബാക്കിയുള്ളവർ കൂടി കനിവ് കാണിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

പാകിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്ക് നേരെ ചാവേർ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു; ഏഴ് പേരുടെ നില ഗുരുതരം

പാകിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്ക് നേരെ ചാവേർ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു;...

ഓണത്തിന് പൊട്ടിക്കാൻ അതിർത്തി കടന്ന് കുപ്പിയെത്തുമോ….? പരിശോധനയുമായി ഡോഗ് സ്ക്വാഡ്

ഓണത്തിന് പൊട്ടിക്കാൻ അതിർത്തി കടന്ന് കുപ്പിയെത്തുമോ….? പരിശോധനയുമായി ഡോഗ് സ്ക്വാഡ് ഓണക്കാലത്ത് തമിഴ്നാട്...

ജിഎസ്ടിയിൽ ഇനി രണ്ട് സ്ലാബുകൾ മാത്രം

ജിഎസ്ടിയിൽ ഇനി രണ്ട് സ്ലാബുകൾ മാത്രം ന്യൂഡൽഹി: രാജ്യത്ത് ജിഎസ്ടിയിൽ സമഗ്ര മാറ്റം....

കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ കോഴിക്കോട്: ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കലക്ടറേറ്റിലെ ഉദ്യോഗസ്ഥനെ...

അയ്യപ്പസംഗമത്തിന് ബദലായി വിശ്വാസ സംഗമം

അയ്യപ്പസംഗമത്തിന് ബദലായി വിശ്വാസ സംഗമം പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള...

ചൈനീസ് ഉത്പന്നങ്ങളുടെ വിപണി വിപുലമാക്കി ലുലു

ചൈനീസ് ഉത്പന്നങ്ങളുടെ വിപണി വിപുലമാക്കി ലുലു യുഎഇ ∙ചൈനീസ് ഉത്പന്നങ്ങളുടെ വിപണി വിപുലമാക്കി...

Related Articles

Popular Categories

spot_imgspot_img