സൗദിയിൽ വാഹനാപകടം; മലയാളിയടക്കം നാലു പേര്‍ക്ക് ദാരുണാന്ത്യം
റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം നാലു പേര്‍ മരിച്ചു. റിയാദിൽ നിന്നും 300 കിലോമീറ്റർ അകലെ അൽ ഖർജിനടുത്ത് ദിലം എന്ന പ്രദേശത്താണ് അപകടമുണ്ടായത്.
അപകടത്തിൽ മലപ്പുറം സ്വദേശിയും മൂന്ന് സുഡാനികളും ആണ് മരിച്ചത്. വണ്ടൂർ വാണിയമ്പലം കാരാട് സ്വദേശി മോയിക്കൽ ബിഷർ (29) ആണ് മരിച്ച മലയാളി.
ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. ടോയോട്ട ഹൈലക്സ് പിക്കപ്പ് വാൻ ട്രെയ്‌ലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു സ്വകാര്യ സർവേ കമ്പനിയിൽ ജീവനക്കാരനായിരുന്നു ബിഷർ.
ബിഷറിന്റെ പിതാവ് മോയിക്കൽ ഉമർ സൗദിയിൽ തന്നെ പ്രവാസിയാണ്. മാതാവ് സൽമത് സന്ദർശക വിസയിൽ സൗദിയിലുണ്ട്. ദിലം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ബിഷ്റിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Summary: A tragic road accident in Saudi Arabia’s Dhilam region near Al Kharj, about 300 km from Riyadh, claimed four lives, including that of a Malayali. The deceased has been identified as Moyikkal Bishar (29) from Vaniyambalam, Malappuram, along with three Sudanese nationals.









