യുവ നേതാവിനെതിരെ വെളിപ്പെടുത്തലുകൾ; തനിക്കെതിരെ സംഘടിതമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് നടി റിനി ആൻ ജോർജ്

യുവ നേതാവിനെതിരെ വെളിപ്പെടുത്തലുകൾ; തനിക്കെതിരെ സംഘടിതമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് നടി റിനി ആൻ ജോർജ്

കൊച്ചി: തനിക്കെതിരെ സംഘടിതമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് നടി റിനി ആൻ ജോർജ്. ഒരു പ്രമുഖ യുവ നേതാവിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ആക്രമിക്കപ്പെട്ടതെന്ന് താരം വ്യക്തമാക്കി.

എന്നാൽ ഭയപ്പെടാനില്ലെന്നും, ആരോപണങ്ങളിൽ ഉറച്ചു നിൽക്കുമെന്നും റിനി പറഞ്ഞു. ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാകുമെന്നത് മുൻകൂട്ടി കണ്ടു കൊണ്ടാണ് താൻ സത്യം പുറത്തുകൊണ്ടുവന്നതെന്നും അവർ കൂട്ടിച്ചേർത്തു.

താൻ ആരോപണം ഉന്നയിച്ച നേതാവിന്റെ ഭാഗത്തുനിന്നാണ് ആക്രമണം നടക്കുന്നുവെന്ന് റിനി വ്യക്തമാക്കി. “ഞാനാണ് ശരി, സൈബർ ആക്രമണം കൊണ്ട് പിന്നോട്ടില്ല. സത്യം കാലം തെളിയിക്കും,” എന്നാണ് അവർ പറഞ്ഞത്.

ഇന്നലെ രാത്രിയിൽ തന്നെ നിരവധി പെൺകുട്ടികൾ ബന്ധപ്പെട്ടു. “ഈ യുവാവ് വലിയ ക്രിമിനലാണ്, ഒന്നും ചെയ്യാൻ പറ്റില്ല,” എന്നാണ് ഒരാൾ പറഞ്ഞത്. വീട്ടിലെ സാഹചര്യങ്ങളാണ് പലർക്കും തുറന്നു പറയാൻ തടസ്സമാകുന്നത്. “എങ്കിലും ഞാൻ തുറന്നു പറഞ്ഞതിൽ അഭിമാനിക്കുന്നു. ഇത് എന്റെ മാത്രം പ്രശ്നമല്ല, ഇയാളെ പുറത്തുകൊണ്ടുവരണം,” റിനി കൂട്ടിച്ചേർത്തു.

തെളിവുകളുണ്ടെന്ന് പല പെൺകുട്ടികളും പറഞ്ഞിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. നിരവധി സ്ത്രീകളെയാണ് ഇയാൾ ഉപയോഗിച്ചതെന്നും, അത് പല കുടുംബങ്ങൾക്കും അറിയാത്ത കാര്യങ്ങളാണെന്നും അവർ ആരോപിച്ചു. എന്നാൽ, തനിക്കെതിരായ കാര്യങ്ങളിൽ അത്തരത്തിൽ ഒന്നുമില്ലെന്ന് റിനി പറഞ്ഞു. ഈ ആരോപണങ്ങളെ രാഷ്ട്രീയത്തോട് ബന്ധിപ്പിക്കേണ്ടെന്നും, താൻ ഒറ്റയ്ക്കാണ് സംസാരിക്കുന്നതെന്നും, നടപടി എടുക്കണോ എന്നത് ബന്ധപ്പെട്ട സംഘടനയുടെ ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു.

കേരളത്തിലെ പ്രമുഖ യുവ നേതാവാണ് ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചുവെന്ന ഗുരുതര ആരോപണവുമായി റിനി രംഗത്തെത്തിയത്. തന്റെ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ തന്നെ വെല്ലുവിളിക്കുകയും, “പോയി പറയ്, പോയി പറയ്” എന്ന് പരിഹസിക്കുകയും ചെയ്തുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.

നേതാവിന്റെ പേര് വെളിപ്പെടുത്താൻ തയാറായിട്ടില്ലെങ്കിലും, ഇത്തരക്കാരെ നേതൃസ്ഥാനങ്ങളിൽ എത്തിക്കുന്നതു ദുഃഖകരമാണെന്ന് റിനി അഭിപ്രായപ്പെട്ടു. “ഇത്തരക്കാർക്ക് ഇനി സ്ഥാനങ്ങൾ നൽകാതിരിക്കണം,” എന്നാണ് അവരുടെ ആവശ്യം.

റിനിയുടെയും യുവ നേതാവിന്റെയും പരിചയം സോഷ്യൽ മീഡിയ വഴിയാണ് തുടങ്ങിയത്. തുടക്കത്തിൽ തന്നെ മോശം സന്ദേശങ്ങൾ അയക്കുകയും, അത് തെറ്റാണെന്ന് പറഞ്ഞിട്ടും അദ്ദേഹം തുടരുകയുമായിരുന്നു. ഏകദേശം മൂന്നര വർഷങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്. അന്ന് നേതാവ് ജനപ്രതിനിധിയായിരുന്നില്ല, പിന്നീട് മാത്രമാണ് ഉന്നതസ്ഥാനങ്ങളിൽ എത്തിയത്.

അശ്ലീല സന്ദേശങ്ങൾ അയച്ചതിനു പുറമേ, ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നാരോപണവും റിനി ഉന്നയിച്ചു. കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാതിരുന്നതുകൊണ്ടാണ് പരാതി നൽകാതെ പോയതെന്നും, എന്നാൽ മറ്റു പരാതിക്കാർ നിയമപരമായി മുന്നോട്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.

ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിട്ടും നേതാവിന് കൂടുതൽ സ്ഥാനങ്ങൾ ലഭിച്ചുവെന്നത് നിരാശാജനകമാണെന്നും, പേര് വെളിപ്പെടുത്തിയാലും നീതി ലഭിക്കില്ലെന്നുറപ്പുണ്ടെന്നും റിനി പറഞ്ഞു. ഗുരുതര കേസുകളിൽ ഉൾപ്പെട്ടവർക്കും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന കാര്യവും നേതാവ് തന്നെ പരാമർശിച്ചതായും അവർ വെളിപ്പെടുത്തി.

“ആർക്കും ഒരു പ്രശ്നവുമില്ല” എന്ന മനോഭാവമാണ് അദ്ദേഹത്തിനുള്ളതെന്നും, താൻ ആരാധിച്ചിരുന്ന പല വിഗ്രഹങ്ങളും ഈ സംഭവത്തോടെ പൊട്ടിവീണെന്നും റിനി പറഞ്ഞു. “ഇനിയെങ്കിലും അദ്ദേഹത്തിന്റെ പാർട്ടി ധാർമ്മിക ഉത്തരവാദിത്തം കാട്ടി നടപടിയെടുക്കുമോ എന്ന് കാണണം,” എന്നാണ് നടിയുടെ പ്രതികരണം.

English Summary :

Actress Rini Ann George claims she is facing a cyber attack after accusing a Kerala youth leader of sending obscene messages and harassment. She urges moral accountability.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പലതവണ പീഡിപ്പിച്ചു; 19 കാരന് 38 വർഷം കഠിനതടവും പിഴയും

13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പലതവണ പീഡിപ്പിച്ചു;...

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി പത്തനംതിട്ട: അടൂർ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിൽ...

നാളെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

നാളെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ആഗസ്റ്റ്...

വീട് നിർമ്മാണാനുമതി ലഭിക്കുന്നില്ല; കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ സമരവുമായി അർബുദരോ​ഗിയായ വീട്ടമ്മ

വീട് നിർമ്മാണാനുമതി ലഭിക്കുന്നില്ല; കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ സമരവുമായി അർബുദരോ​ഗിയായ വീട്ടമ്മ ഇടുക്കി...

സ്വർണവില 77000 ത്തിനു തൊട്ടരികെ

സ്വർണവില 77000 ത്തിനു തൊട്ടരികെ കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് മുന്നേറ്റം. ഇന്ന്...

‘ചിലന്തി ജയശ്രി’ പിടിയിൽ

'ചിലന്തി ജയശ്രി' പിടിയിൽ തൃശൂർ: 60 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തിയ കേസിൽ മധ്യവയസ്‌ക...

Related Articles

Popular Categories

spot_imgspot_img