ഇനി മുതൽ 60 ദിവസം മുമ്പ് മാത്രമെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് റെയിൽവേ ബോർഡ്. Restrictions on railway ticket booking, ticket booking now only 60 days in advance
4 മാസം മുൻപ് ബുക്ക് ചെയ്തശേഷം യാത്രയുടെ ഡേറ്റ് അടുക്കുമ്പോൾ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് പുതിയ മാറ്റം കൊണ്ടുവരുന്നത് എന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം.
നേരത്തെ 120 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന സമയ പരിധിയാണിപ്പോൾ വെട്ടിച്ചുരുക്കിയിരിക്കുന്നത്. പുതിയമാറ്റം യാത്രക്കാരെ സഹായിക്കാനാണെന്നും റെയിൽവേ പറയുന്നു.
നിയന്ത്രണം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. 31 വരെ ബുക്ക് ചെയ്തിട്ടുള്ള എല്ലാ ടിക്കറ്റുകളും നിലനിൽക്കും.അതേസമയം, വിദേശ വിനോദസഞ്ചാരികൾക്ക് 365 ദിവസം മുൻപ് ടിക്കറ്റെടുക്കാമെന്ന നിയമം തുടരും.
എന്നാൽ മുൻകൂട്ടിയുള്ള ബുക്കിങ്ങ് 60 ദിവസത്തിലേക്ക് ചുരുക്കുമ്പോൾ വെയിറ്റിംഗ് ലിസ്റ്റിലെ യാത്രക്കാരുടെ എണ്ണത്തിലും കുറവു വരുത്തുമെന്നാണ് സൂചന.