web analytics

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബുധനാഴ്ച്ച മൂന്ന് സർവീസുകൾ പൂർണമായും എട്ട് സർവീസുകൾ ഭാഗികമായും റദ്ദാക്കി, ട്രെയിൻ നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. മേയ് ഒന്ന് ബുധനാഴ്ചത്തെ മൂന്ന് സർവീസുകൾ പൂർണമായും റദ്ദാക്കിയെന്നും എട്ട് സർവീസുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്നും ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. ഇന്ന് സർവീസ് നടത്തേണ്ടിയിരുന്ന ട്രെയിൻ നമ്പർ 06018 എറണാകുളം – ഷൊർണൂർ മെമുവും റദ്ദാക്കിയിട്ടുണ്ട്.

മേയ് 1 ബുധനാഴ്ച പൂർണ്ണമായി റദ്ദാക്കിയ ട്രെയിനുകൾ

1. ട്രെയിൻ നമ്പർ 06453 എറണാകുളം – കോട്ടയം പാസഞ്ചർ (എറണാകുളത്തുനിന്ന് രാവിലെ 07:45ന് പുറപ്പെടേണ്ടിയിരുന്നത്)
2. ട്രെയിൻ നമ്പർ 06434 കോട്ടയം – എറണാകുളം പാസഞ്ചർ (കോട്ടയത്തുനിന്ന് വൈകീട്ട് 05:20ന് പുറപ്പെടേണ്ടിയിരുന്നത്)
3. ട്രെയിൻ നമ്പർ 06017 ഷൊർണൂർ – എറണാകുളം മെമു (ഷൊർണ്ണൂരിൽനിന്ന് രാവിലെ 04:30ന് പുറപ്പെടേണ്ടിയിരുന്നത്)

ഇന്നും നാളെയും ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

1. ഇന്നത്തെ ചെന്നൈ എഗ്‌മോർ – ഗുരുവായൂർ എക്‌സ്‌പ്രസ് ( ട്രെയിൻ നമ്പർ 16127) എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കി.
2. നാളെ ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16128 ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്‌സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. എറണാകുളത്ത് നിന്ന് 01:20ന് ട്രെയിൻ പുറപ്പെടും.
3. നാളത്തെ ഗുരുവായൂർ – തിരുവനന്തപുരം സെൻട്രൽ ഇന്‍റർസിറ്റി എക്‌സ്പ്രസ് ( ട്രെയിൻ നമ്പർ 16341) ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി എറണാകുളത്ത് നിന്ന് 05:20 ന് പുറപ്പെടും.
4. ഇന്നത്തെ തിരുവനന്തപുരം സെൻട്രൽ – ഗുരുവായൂർ ഇന്‍റർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16342 ) ട്രെയിൻ എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.
5. ഇന്നത്തെ കാരക്കൽ – എറണാകുളം എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 16187) പാലക്കാടിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി.
6. നാളെ എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16188 എറണാകുളം – കാരക്കൽ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. നാളെ 01:40 ന് പാലക്കാട് നിന്ന് ട്രെയിൻ പുറപ്പെടും.
7. നാളത്തെ ഗുരുവായൂർ – മധുരൈ എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 16328) എറണാകുളം ടൗണിൽ നിന്ന് 08:00 മണിക്ക് പുറപ്പെടും.
8. ഇന്നത്തെ മധുര – ഗുരുവായൂർ എക്‌സ്പ്രസ് നമ്പർ എറണാകുളം ടൗണിൽ സർവീസ് അവസാനിക്കും.

 

Read Also: തുടർച്ചയായി വൈദ്യുതി മുടക്കം; കെഎസ്ഇബി  ഓഫീസിന് മുന്നിൽ ചൂട്ടു കത്തിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

സിപിഎം സമരത്തിൽ പങ്കെടുത്തില്ല; ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി

സിപിഎം സമരത്തിൽ പങ്കെടുത്തില്ല; ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി പേരാവൂർ:...

പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവം,കാണാതിരുന്നാൽ അസ്വസ്ഥൻ, ഉടനെ വീട്ടിലെത്തും; ഒൻപതാംക്ലാസ് വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം…?

വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം കരുവാരക്കുണ്ട് (മലപ്പുറം): പ്രായത്തിനതീതമായി വളർന്ന...

കളിപ്പാട്ടത്തിൽ നിന്നെടുത്ത അഞ്ച് കോയിൻ ടൈപ്പ് ബാറ്ററികൾ വിഴുങ്ങി രണ്ടുവയസുകാരൻ; ഡോക്ടർമാർ പുറത്തെടുത്തത് ഇങ്ങനെ:

കളിപ്പാട്ടത്തിൽ നിന്നെടുത്ത അഞ്ച് കോയിൻ ടൈപ്പ് ബാറ്ററികൾ വിഴുങ്ങി രണ്ടുവയസുകാരൻ വയനാട്:...

അടിമാലിയിൽ അഴുകിയ മൃതദേഹം: കൊലപാതകമെന്ന് സ്ഥിരീകരണം, സുഹൃത്ത് പിടിയിൽ

അടിമാലിയിൽ അഴുകിയ മൃതദേഹം: കൊലപാതകമെന്ന് സ്ഥിരീകരണം, സുഹൃത്ത് പിടിയിൽ ഇടുക്കി: ഇടുക്കി അടിമാലിയിൽ...

തടികുറക്കാൻ പോയ സ്ത്രീകൾക്ക് താടി വളരുമോ? മസിൽ ഡിസ്മോർഫിയെ വല്ലാത്തൊരു മാനസീകാവസ്ഥയാണ്

തടികുറക്കാൻ പോയ സ്ത്രീകൾക്ക് താടി വളരുമോ? മസിൽ ഡിസ്മോർഫിയെ വല്ലാത്തൊരു മാനസീകാവസ്ഥയാണ് ശരീരപരിപാലനത്തിനായി...

Related Articles

Popular Categories

spot_imgspot_img