തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ ഒന്നു മുതല്‍ ഉദയാസ്തമന പൂജാ ദിവസങ്ങളില്‍ ഏർപ്പെടുത്താനിരുന്ന വിഐപി/ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു. ഭക്തജന തിരക്ക് നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ദേവസ്വം ഭരണസമിതി അറിയിച്ചു. എന്നാല്‍ പൊതു അവധി ദിനങ്ങളിലെ നിയന്ത്രണം തുടരുമെന്നും ഭരണസമിതി വ്യക്തമാക്കി.(Restriction imposed in Guruvayur temple from tomorrow has been lifted)
നിലവിൽ ക്ഷേത്രത്തിലെ ഭക്തജന തിരക്ക് പ്രവൃത്തി ദിവസങ്ങളില്‍ നിയന്ത്രണ വിധേയമായതിനാലാണ് നടപടി. ജൂലൈ ഒന്നുമുതല്‍ ഉദയാസ്തമനപൂജാ ദിവസങ്ങളില്‍ വിഐപി/ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഉണ്ടായിരിക്കില്ല. പൊതു അവധി ദിനങ്ങളില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതിന് ക്ഷേത്രം നട ഉച്ചയ്ക്ക് ശേഷം 3.30 ന് തുറക്കും. ഈ ദിനങ്ങളില്‍ പതിവ് ദര്‍ശന നിയന്ത്രണവും ഉണ്ടാകും.
Read Also: സംസ്ഥാനത്ത് നാലുവർഷ ബിരുദ ക്ലാസുകൾക്ക് നാളെ തുടക്കം; ഉദ്‌ഘാടകൻ മുഖ്യമന്ത്രി
Read Also: 30.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ