ഗതാഗതക്കുരുക്കിന് പരിഹാരം; അനാവശ്യ സിഗ്നലുകൾ ഒഴിവാക്കി യൂ ടേണുകൾ അനുവദിക്കുമെന്ന് മന്ത്രി

ഗതാഗതക്കുരുക്ക് പരിശോധിച്ച് ഗതാഗത മന്ത്രി കെബി ​ഗണേഷ് കുമാർ. ഹൈവേയിലെ അനാവശ്യ സി​ഗ്നൽ ലൈറ്റുകൾ അണയ്ക്കുമെന്ന് ​ഗണേഷ് കുമാർ വ്യക്തമാക്കി. യാത്രാ ദുരിതം കണ്ടറിയാൻ തൃശൂർ മുതൽ കളമശ്ശേരി വരെ യാത്ര നടത്തി പരിശോധനക്കുകയായിരുന്നു അദ്ദേഹം. ട്രാഫിക് സിഗ്നൽ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് ഗണേഷ് കുമാർ യാത്ര നടത്തിയത്.ദേശീയ പാതയിലെ അശാസ്ത്രീയ സിഗ്നലുകൾ യാത്രാ കാലതാമസമുണ്ടാക്കുന്നുവെന്നും അനാവശ്യ സിഗ്നലുകൾ ഒഴിവാക്കി യൂ ടേണുകൾ അനുവദിച്ച് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

ദേശീയ പാതിയിൽ ഏറ്റവും കൂടുതൽ സിഗ്നലുകളിൽ കാത്ത് കിടക്കേണ്ടി വരുന്ന തൃശൂർ – അരൂർ പാതയിലാണ് പ്രശ്നപരിഹാരത്തിനായി മന്ത്രി ഇന്ന്  ആദ്യം എത്തിയത് . ചാലക്കുടിയിൽ അതിരപ്പിള്ളിക്ക് തിരിയുന്ന പാപ്പാളി ജംഗ്ഷനിലെ ബ്ലാങ്ക് സ്പോട്ട് മന്ത്രി നേരിട്ട് കണ്ടു. ദേശീയ പാത, പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ജന പ്രതിനിധികളും നാട്ടുകാരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

നേരിട്ട് ഹൈവേയിലേക്ക് കയറുന്നതിന് പകരം സർവ്വീസ് റോഡുകൾ തുറന്ന് ഗതാഗതം ക്രമീകരിക്കാനുള്ള നിർദ്ദേശം മന്ത്രി നൽകി. പരിശോധനയ്ക്കിടെ കിട്ടുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് വേഗത്തിൽ പരിഹാരം കാണുമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു

 

Read More: കാലവർഷം മെയ് 31ന് : മഴയെ നേരിടാൻ കേരളം സജ്ജമെന്ന് മന്ത്രി കെ രാജൻ

Read More: ആദ്യ മില്ലേനിയല്‍ സെയിന്റ്; കംപ്യൂട്ടർ പ്രതിഭ കാർലോ അക്യൂട്ടിസിന് വിശുദ്ധപദവി

Read More: സ്വർണ പ്രേമികൾക്ക് ആശ്വാസം; രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്, വില അറിയാം

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും ന്യൂഡൽഹി: ഈ വർഷത്തെ ചെസ് ലോകകപ്പിന് ഇന്ത്യ...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജെഎസ്കെ സിനിമ റിവ്യൂ

ജെഎസ്കെ സിനിമ റിവ്യൂ പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി...

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ മഞ്ചേരി: യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച...

Related Articles

Popular Categories

spot_imgspot_img