web analytics

ഒരൊറ്റ കുത്തിവയ്പ്പ്, പക്ഷാഘാതം ബാധിച്ചയാൾ എഴുനേറ്റുനടന്നു; ജപ്പാനിലെ ഗവേഷകർ മൂലകോശ ചികിത്സ വികസിപ്പിച്ചെടുത്തു

ടോക്കിയോ: സുഷുമ്‌നാ നാഡി ക്ഷതം മൂലം ശരീരം തളർന്നവർക്കു പ്രതീക്ഷ നൽകി ജപ്പാനിലെ കിയോ സർവകലാശാലയിലെയിലെ ഗവേഷകർ. ശരീരം തളർന്നവർക്കു മാത്രമായി മൂലകോശ ചികിത്സ വികസിപ്പിച്ചെടുത്തു.

പക്ഷാഘാതം ബാധിച്ച ഒരാൾ പുതിയ ചികിത്സയുടെ ഒരൊറ്റ കുത്തിവയ്പ്പിനു ശേഷം വീണ്ടും നടന്നതായി ഗവേഷണത്തിനു നേതൃത്വം നൽകിയ കിയോ സർവകലാശാലയിലെ സ്‌റ്റെം സെൽ ശാസ്ത്രജ്ഞൻ ഹിഡെയുകി ഒകാനോ അവകാശപ്പെടുന്നു.

ക്ലിനിക്കൽ പരീക്ഷണങ്ങൾ തുടരേണ്ടത് ആവശ്യമാണെന്നു ശാസ്ത്രജ്ഞർ പറയുന്നുണ്ടെങ്കിലും, പക്ഷാഘാതം ബാധിച്ച രോഗി ആരോഗ്യം വീണ്ടെടുക്കാൻ 50 ശതമാനം സാധ്യതയുണ്ടെന്നാണു പ്രാരംഭ ഫലങ്ങൾ സൂചിപ്പിക്കുന്നതെന്ന് വിദ​ഗ്ദർ പറയുന്നു. 2019 ലാണു ഗവേഷണം തുടങ്ങിയത്.

കുരങ്ങുകളിൽ നടത്തിയ പരീക്ഷണം വിജയിച്ചതിനെ തുടർന്നാണ് 2021ൽ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി ലഭിച്ചത്. രണ്ട് മുതൽ നാല് ആഴ്ചകൾ നീണ്ട പരിശോധനകൾക്കു ശേഷമാണു ചികിത്സ തുടങ്ങുന്നത്. നാലു പേർക്കാണു ഹിഡെയുകി ഒകാനോയുടെ നേതൃത്വത്തിൽ കുത്തിവയ്പ് നൽകിയത്.

ആദ്യത്തെ പരീക്ഷണത്തിൽ പങ്കെടുത്ത ഒരാൾക്ക് ഇപ്പോൾ കൈയുടെയും കാലിന്റെയും പേശികളിൽ ചിലത് ചലിപ്പിക്കാൻ കഴിയും. ഇന്ത്യൂസ്ഡ് പ്ലൂറിപൊട്ടന്റ് സെ്റ്റം (ഐ.പി.എസ്) ചികിത്സയാണു നൽകിയതെന്നു ഒകാനോ അറിയിച്ചു.

മുതിർന്ന ആളുകളുടെ ശരീരത്തിൽ കാണുന്ന മൂലകോശങ്ങൾ ജനിതക എഡിറ്റിങ്ങിലൂടെ ഏതു തരത്തിലുള്ള കോശങ്ങളിലേക്കും പരിവർത്തനം ചെയ്യാൻ കഴിവുള്ളവയാക്കി മാറ്റുകയായിരുന്നു. ഗുരുതരമായ പരുക്കുകൾ ചികിത്സിക്കാൻ പുതിയ സംവിധാനം പ്രയോജനം ചെയ്യുമെന്നു ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.

സുഷുമ്‌നാ നാഡിക്കേറ്റ ഗുരുതര പരുക്കുമൂലം ലോകത്ത് 1.5 കോടി ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. ജനിതക എഡിറ്റിങ്ങിലൂടെ മൂലകോശങ്ങളെ ന്യൂറോണുകളായും ഗ്‌ളിയൽ സെല്ലുകളായും മാറ്റാൻ കഴിയുമെന്ന് ഒകാനോ പറഞ്ഞു. എന്നാൽ ഇതുവരെ ചികിത്സ സ്വീകരിച്ചവരിൽ ആർക്കും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

കോളജ് ഡേയ്ക്ക് വന്നില്ലെങ്കിൽ ഹാൾടിക്കറ്റില്ല; ഐ.എം.ഡി.ആർ കോളജിന്റെ പിഴ വിവാദത്തിൽ വൈസ് ചാൻസലർ വിശദീകരണം തേടി

കോളജ് ഡേയ്ക്ക് വന്നില്ലെങ്കിൽ ഹാൾടിക്കറ്റില്ല; ഐ.എം.ഡി.ആർ കോളജിന്റെ പിഴ വിവാദത്തിൽ വൈസ്...

പോളിങ് ബൂത്തിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

പോളിങ് ബൂത്തിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ്...

കേരളത്തിൽ മഴയെത്തുന്നു; ഒപ്പം കടുത്ത ചൂടും

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് നേരിയ ആശ്വാസവാർത്തയുമായി കാലാവസ്ഥാ വകുപ്പിന്റെ...

Related Articles

Popular Categories

spot_imgspot_img