തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി കയറിയതിന് പിന്നാലെ ഡോർ ലോക്ക് ആവുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.rescued a two-and-a-half-year-old boy trapped inside the car
വീട്ടിൽ കളിക്കുന്നതിനിടെ കാർപോർച്ചിൽ ഉണ്ടായിരുന്ന കാറിൽ കാറിന്റെ തന്നെ താക്കോലുമായി കയറുകയായിരുന്നു. തുടർന്ന് കാറിനുള്ളിൽ കുട്ടി കയറിയതോടെ കാർ ലോക്ക് ആയി. കുട്ടിയെ പുറത്തിറക്കാൻ വീട്ടുകാർ ശ്രമിച്ചിട്ടും കഴിഞ്ഞില്ല.
ഉടൻ തന്നെ വിഴിഞ്ഞം ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് അര മണിക്കൂർ എടുത്ത് കുട്ടിയെ പുറത്തെടുത്തത്. കുട്ടിക്ക് നിലവിൽ ആരോഗ്യപ്രശ്‌നങ്ങളില്ല. സുരക്ഷിതനെന്ന് ഫയർ ഫോഴ്‌സ് അറിയിച്ചു.