24 ന്യൂസിനെ പിന്നിലാക്കി റിപ്പോര്‍ട്ടര്‍ ടിവി രണ്ടാം സ്ഥാനത്തേയ്ക്ക്; തലപ്പത്ത് ഏഷ്യാനെറ്റ് തന്നെ; നേട്ടമുണ്ടാക്കാനാകാതെ മനോരമയും മാതൃഭുമിയും !

കൊച്ചി: മലയാളം ടെലിവിഷൻ വാർത്താ ചാനൽ റേറ്റിംഗ് രംഗത്ത് റിപ്പോർട്ടർ ടിവി കുതിപ്പ് തുടരുന്നു. കഴിഞ്ഞ ആഴ്ചയിൽ 109 പോയിൻ്റുമായി ( week 36 ) ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയെയിലും റിപ്പോർട്ടർ ടിവി 92 പോയിൻ്റുമായി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു.Reporter TV continues to surge in Malayalam television news channel ratings

നാല് ആഴ്ചകളിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ( week 30 to 34) ന്യൂസ് 24 മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പതിവ് പോലെ മനോരമയും മാതൃഭുമിയും നാലും അഞ്ചും സ്ഥാനങ്ങൾ നിലനിർത്തിയിട്ടുണ്ട്. പഴഞ്ചൻ അവതരണ ശൈലിയും പഞ്ചില്ലാത്ത നനഞ്ഞ വാർത്തകളുമാണ് ഈ രണ്ട് ചാനലുകളുടെയും മുഖമുദ്ര.

ഇന്ന് പുറത്തുവന്ന 36-ാം ആഴ്ചയിലെ റേറ്റിങ്ങിലാണ് ട്വൻറി ഫോറിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളി റിപ്പോര്‍ട്ടര്‍ ടിവി രണ്ടാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് ന്യൂസ് തന്നെ നിലനിര്‍ത്തി.

വീക്ക് 36ലെ ബാർക്ക് റേറ്റിങ്ങിൽ യൂണിവേഴ്സൽ വിഭാഗത്തിൽ റിപോർട്ടറിന് 92.83 പോയിൻെറ് ലഭിച്ചപ്പോൾ നേരത്തെ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ട്വൻറി ഫോറിന് 88.59 പോയിൻറ് മാത്രമേ ലഭിച്ചിട്ടുളളു.


കഴിഞ്ഞയാഴ്ച രണ്ടാം സ്ഥാനത്തായിരുന്ന ട്വൻറി ഫോറിന് 101 പോയിൻറുണ്ടായിരുന്നു. 13 പോയിൻറ് ഇടിഞ്ഞാണ് ട്വൻറിഫോർ റിപോർട്ടറിന് പിന്നിലായി മൂന്നാം സ്ഥാനത്തേക്ക് വീണത്.

രണ്ടാഴ്ച മുൻപ് വരെ മൂന്നും രണ്ടും സ്ഥാനങ്ങളിലേക്ക് ഇടിഞ്ഞ ഏഷ്യനെറ്റ് ന്യൂസ് തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും ഒന്നാം സ്ഥാനം എന്ന ആധിപത്യം നിലനിര്‍ത്തി. കഴിഞ്ഞയാഴ്ചയും ഒന്നാം സ്ഥാനത്തായിരുന്ന എഷ്യാനെറ്റിൻെറ ഇപ്പോഴത്തെ ബാർക്ക് റേറ്റിങ്ങ് പോയിൻറ് 100.86 ആണ്.

എന്നാൽ തൊട്ട് മുൻപുളള ആഴ്ചയിലേക്കാൾ 8 പോയിൻെറ് കുറവാണ് ഏഷ്യാനെറ്റിന് ലഭിച്ചിരിക്കുന്നത്. ഈയാഴ്ച രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്ന റിപോർട്ടറും ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസും തമ്മിൽ 7 പോയിൻറ് വ്യത്യാസം മാത്രമാണുളളത്.


ഷിരൂർ, വയനാട് ഉരുൾപൊട്ടൽ, ഹേമാ കമ്മിറ്റി റിപോർട്ട് പോലുളള വൻസംഭവങ്ങളൊന്നും ഇല്ലാതിരുന്നിട്ടും തൊട്ട് മുൻപുളള ആഴ്ചയിലെ പോയിൻറിൽ കുറവില്ലാതെ റിപോർട്ടർ രണ്ടാം സ്ഥാനത്തേക്ക് എത്തിയത് മറ്റ് ചാനലുകളെയെല്ലാം തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസിനും ട്വൻറി ഫോറിനും എല്ലാം മുൻപത്തെ ആഴ്ചയിലേക്കാൾ പോയിൻറ് കുറഞ്ഞപ്പോൾ റിപോർട്ടറിന് മാത്രമാണ് നഷ്ടം സംഭവിക്കാതിരുന്നത്.

ഇതാണ് ഇതര ചാനലുകളെ വിഷമിപ്പിക്കുന്ന കാര്യം. റിപോർട്ടർ കുതിപ്പ് തുടരുന്നത് ഇപ്പോൾ ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസിനും കനത്ത വെല്ലുവിളിയാണ്.


മലയാളത്തിലെ ആദ്യ ചാനലെന്നും വിപണിയിലെ കരുത്തൻ എന്നുമുളള പാരമ്പര്യമൊക്കെ പറഞ്ഞ് അലസമായി നീങ്ങിയാൽ റേറ്റിങ്ങിൽ പിന്നോട്ടടിക്കും എന്നതാണ് ഏഷ്യാനെറ്റിന് മുന്നിലുളള അപായ സൂചന.

പരമ്പരാഗത രീതിയിലുളള വാർത്താവതരണവും റിപോർട്ടിങ്ങും ഒക്കെയായി മുന്നോട്ടുപോയിരുന്ന ഏഷ്യാനെറ്റ് മത്സരം കടുത്തതോടെ കെട്ടിലും മട്ടിലും അവതരണത്തിലും വാർത്തകൾ കൈകാര്യം ചെയ്യുന്ന രീതിയിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഗൗരവമുളളതും കണ്ടൻറുളളതുമായ വാർത്തകൾ സംഭവിക്കുന്ന ഘട്ടത്തിൽ മികവ് പുലർത്താൻ ഏഷ്യാനെറ്റ് ന്യൂസിന് ഇപ്പോള്‍ കഴിയുന്നുണ്ട്. എന്നാൽ വലിയ സംഭവങ്ങളും വാർത്തകളും റിപോർട്ട് ചെയ്യുമ്പോഴാണ് ഏഷ്യാനെറ്റ് പിന്നിൽ പോകുന്നത്.

മുന്നേറ്റത്തിലും വിശ്വാസ്യതയാണ് പ്രശ്നം
വാർത്തയുടെ അവതരണത്തിലും കെട്ടിലും മട്ടിലും എല്ലാം മികവോടെ മുന്നേറുന്ന റിപോർട്ടർ ടിവി കണ്ടൻറിൽ കൂടി നല്ലവണ്ണം ശ്രദ്ധിച്ചാൽ വലിയതോതിൽ മുന്നേറ്റം സാധ്യമാകും. ഉടമകള്‍ക്കെതിരായ മുട്ടില്‍ മരം മുറി കേസും അടുത്തിടെ പുറത്തുവിട്ട സ്ത്രീ പീഡന ആരോപണവുമൊക്കെ റിപ്പോര്‍ട്ടറിന്‍റെ വിശ്വാസ്യതയില്‍ കരിനിഴല്‍ തന്നെയാണ്.

മരംമുറി കേസ് അന്വേഷിക്കുന്ന ഡിവൈഎസ്‌പി ബെന്നി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഒരു യുവതി പറഞ്ഞതായ ആരോപണം റിപ്പോര്‍ട്ടര്‍ പുറത്തുകൊണ്ടുവന്നെങ്കിലും ഇത് വ്യാജമാണെന്ന ആരോപണം ശക്തമാണ്.


റിപോർട്ടർ ടിവി മുന്നോട്ട് വന്നതോടെ താഴേക്ക് പോയ പത്രമുത്തശ്ശികളുടെ കുടുംബത്തിൽ നിന്നുളള ചാനൽ കുഞ്ഞുങ്ങൾക്ക് ഈയാഴ്ചയും കനത്ത ഇടിവാണ്. പതിവ് പോലെ മനോരമ ന്യൂസ് നാലാം സ്ഥാനത്തും മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമാണ്. നാലാം സ്ഥാനത്തുളള മനോരമ ന്യൂസിന് 49.06 പോയിന്‍റാണ് ഈയാഴ്ച കിട്ടിയത്. തൊട്ടുമുൻപുളള ആഴ്ചയിലേക്കാൾ 4 പോയിൻറ് കുറവാണിത്.

മാതൃഭൂമി ന്യൂസിന് ഈയാഴ്ച 38.58 പോയിൻറ് ലഭിച്ചു. തൊട്ടുമുൻപുളള ആഴ്ചയിൽ 42 പോയിൻറ് ലഭിച്ചിടത്ത് നിന്ന് നാല് പോയിൻറ് കുറവാണിത്.

ട്വന്‍റി ഫോർ, റിപോർട്ടർ ചാനലുകൾ പോയിൻറ് നില ഉയർത്തി മുന്നേറ്റം ആരംഭിച്ചത് മുതലാണ് കേരളത്തിലെ വൻകിട മീഡിയാ ഹൌസുകളിൽ നിന്നുളള ചാനലുകളായ മനോരമാ ന്യൂസിനും മാതൃഭൂമി ന്യൂസിനും പോയിൻറ് പടിപടിയായി കുറയാൻ തുടങ്ങിയത്.


വാർത്താ ചാനലുകൾക്ക് ഇടയിലെ മത്സരം കടുത്തിട്ടും മനോരമ അവതരണത്തിലും റിപോർട്ടിങ്ങിലും കാര്യമായ മാറ്റം കൊണ്ടുവന്നിട്ടില്ല. ഫുഡ്, ട്രാവൽ തുടങ്ങി ഡിജിറ്റൽ പ്ളാറ്റ് ഫോമിൽ സ്വീകാര്യത ലഭിക്കുന്ന വാർത്തകൾക്ക് ഊന്നൽ നൽകുന്ന ശൈലിയിലേക്ക് പോയതാണ് മാതൃഭൂമി ന്യൂസിന് വിനയായത്.

ഗൗരവമുളള വാർത്തകൾക്ക് സ്ഥിരം പ്രേക്ഷകർ പോലും മറ്റ് ചാനലുകളെ ആശ്രയിക്കുന്ന നില വന്നതോടെയാണ് മാതൃഭൂമി ന്യൂസിൻെറ കീഴ്പോട്ടിറക്കം തുടങ്ങിയത്. ഇപ്പോൾ റേറ്റിങ്ങ് ഇടിവിനെ തുടർന്ന് വാർത്താരീതിയിൽ മാറ്റം വരുത്തിയെങ്കിലും ഫലം കാണാൻ സമയമെടുത്തേക്കും.


സംഘപരിവാർ ആഭ്യമുഖ്യം പുലർത്തുന്ന ജനം ടിവിയാണ് റേറ്റിങ്ങിൽ ആറാം സ്ഥാനത്ത്. ഏഴാം സ്ഥാനത്ത് നിൽക്കുന്ന സി.പി.എം അനുകൂല ചാനലായ കൈരളിയുമായി ജനം ടിവിക്ക് നേരിയ വ്യത്യാസമേയുളളു.

ജനം ടിവിക്ക് 19.88 പോയിൻറ് ലഭിച്ചപ്പോൾ തൊട്ടുപിന്നിലുളള കൈരളി പീപ്പിളിന് 19.27 പോയിൻറാണ് ലഭിച്ചത്. ഇടക്കാലത്ത് ആറാം സ്ഥാനത്തേക്ക് വരെ വന്ന ന്യൂസ് 18 കേരളത്തിന് ആ മുന്നേറ്റം നിലനിർത്താനാകുന്നില്ല.

എട്ടാം സ്ഥാനത്തുളള ന്യൂസ് 18 കേരളത്തിന് 16.09 പോയിൻറാണുളളത്. 12.63 പോയിൻറുമായി മീഡിയാവൺ ചാനലാണ് ഏറ്റവും പിന്നിൽ

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

രഹസ്യ ഫോൺ പിടിച്ചു; 15കാരി പോയത് കിലോമീറ്ററുകൾക്കപ്പുറത്തുള്ള കാമുകനെ കാണാൻ

മഞ്ചേരി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പോലീസ്....

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ ലഹരിവേട്ട; പിടികൂടിയത് 10 കിലോ കഞ്ചാവ്

കൊച്ചി: കളമശേരി പോളിടെക്നിക്കിലെ ബോയ്സ് ഹോസ്റ്റലിൽ നിന്ന് വൻ കഞ്ചാവ് ശേഖരം...

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അന്താരാഷ്ട്ര...

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും....

ശബരിമല തീർഥാടകർ ശ്രദ്ധിക്കുക; ദർശനത്തിന് പുതിയ രീതി

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകീട്ട്...

കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത

ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ വൻ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!