ന്യൂയോര്‍ക്ക്: ഏറെക്കാലമായി ഐഫോൺ 16 കാത്തിരിപ്പിലാണ് ഐഫോൺ പ്രേമികൾ. ഫോണിന്റെ ഫീച്ചറുകളെപ്പറ്റിയുള്ള വിവരങ്ങൾ ഇടയ്ക്കിടെ പുറത്തു വരാറുമുണ്ട്. എ.ഐ കൊണ്ട് തരംഗം തീർക്കുന്നതായിരിക്കും ഐ.ഒ.എസ് 18നും അതിന്റെ പിൻബലത്തിൽ എത്തുന്ന ഐഫോൺ 16 എന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോഴിതാ ആപ്പിളിന്റെ മറ്റൊരു വാർത്തയാണ് പുറത്തു വരുന്നത്.
ഐഫോണിന്റെ ഭാരം ഒന്ന് കുറയ്ക്കാൻ ആപ്പിൾ കമ്പനി തീരുമാനിച്ചതായാണ് റിപ്പോർട്ട്. മെലിഞ്ഞൊരു മോഡലാണ്( സ്ലിം ഐഫോണ്‍) ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 2025ലാകും അതായത് ഐഫോൺ 17 പരമ്പരയിലാകും ഇങ്ങനെയൊരു മോഡൽ എത്തുക. നിലവിൽ പുറത്തിറക്കുന്ന നാല് മോഡലുകളിൽ ഒന്നായോ അല്ലെങ്കിൽ വേറൊരു മോഡൽ എന്ന നിലയിലോ ആകും ആപ്പിൾ ഈ സ്ലിം ഫോണ്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഐഫോണിന്റെ വിലയിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കണ്ട. മാത്രമല്ല പ്രോ മാക്‌സിനെക്കാളും വില കൂടുതലായിരിക്കുമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നാല് മോഡലുകളാണ് ഐഫോൺ പുറത്തിറക്കുന്നത്. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് അവസാനത്തെ ലൈനപ്പിലുണ്ടായിരുന്നത്. അതേസമയം ഐഫോൺ 16നും ഇതെ രീതിയിലാകും എത്തുക.
Read Also: ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, 144 പ്രഖ്യാപിച്ചു; കെജരിവാളിന്റെ വീട്ടില്‍ ഡൽഹി പൊലീസ്









