പുറംതൊലി മുതൽ അകക്കാമ്പ് വരെ ഉപയോഗ യോഗ്യം, എന്നിട്ടും കേരളം പാഴാക്കുന്നത് 2,000 കോടിയുടെ ചക്ക

കൊച്ചി: കേരളം പ്രതിവർഷം പാഴാക്കുന്നത് 2,000കോടി രൂപയുടെ ചക്കയെന്ന് റിപ്പോർട്ട്. അതേസമയം,​ പുറംതൊലി മുതൽ അകക്കാമ്പ് വരെ ഉപയോഗ യോഗ്യമെന്ന് തിരിച്ചറിഞ്ഞ്തമിഴ്നാട് ചക്ക വിഭവങ്ങൾ കേരളത്തിലുൾപ്പെടെ കയറ്റിഅയച്ച് സമ്പാദിക്കുന്നത് കോടികളാണ്.

കേരളത്തിൽ ചക്ക സീസൺ തുടങ്ങിയിട്ടുണ്ടെങ്കിലും വരിക്ക ഇനത്തിനുമാത്രമാണ് ഡിമാന്റ്. മറ്റുള്ള ഇനങ്ങൾ പ്ളാവിൻ ചുവട്ടിൽ പഴുത്തുവീണ് അഴുകി നശിക്കുന്നു.

ചിപ്സും മറ്റുമുണ്ടാക്കി പണമാക്കേണ്ട ചക്കയാണ് ഇങ്ങനെ വെറുതെ കളയുന്നത്. പച്ചച്ചക്ക നന്നാക്കിയെടുക്കാനുള്ള മടിയാണ് ഇതിനുള്ള പ്രധാന കാരണം.

ചിപ്സ് യൂണിറ്റുകൾ പോലും ചക്ക നന്നാക്കാൻ ആളെക്കിട്ടാത്തതിനാൽ തമിഴ്നാട്ടിൽ നിന്ന് ചിപ്സ് വരുത്തി പായ്ക്ക് ചെയ്ത് വിൽക്കുകയാണ് പതിവ്.

പണ്ടുകാലത്ത് നാട്ടിൻപുറങ്ങളിൽ പ്രധാന വിഭവമായിരുന്നു ചക്ക. അവിയലായും പുഴുക്കായും വറ്റലായും പഴമായും എല്ലാ വീട്ടിലും തിളങ്ങിനിന്ന ചക്കയെ പുതുതലമുറ പക്ഷേ കൈവിട്ടു.

ചക്ക നല്ലൊരു ഔഷധം

പ്രമേഹരോഗികൾ പച്ചച്ചക്ക കഴിച്ചാൽ ഇൻസുലിൻ ഉത്പാദനം മെച്ചപ്പെടും മാത്രമല്ല മലശോധനയ്ക്കും ഉത്തമം. ചക്കമുള്ള് ഉണക്കി തിളപ്പിച്ചത് ഉഗ്രൻ ദാഹശമിനിയാക്കാം.

തമിഴ്നാട്ടിൽപ്ലാന്തോട്ടങ്ങൾകടലൂരിനും നെയ്‌വേലിക്കും ഇടയിലുള്ള പൺറുട്ടി ഗ്രാമത്തിൽ 2000 ഏക്കറിൽ വെള്ളവും വളവും നൽകി വ്യാവസായിക അടിസ്ഥാനത്തിൽ പ്ലാവ് തോട്ടങ്ങൾ പരിപാലിക്കുന്നുണ്ട്.

സീസണിൽ ദിവസവും ശരാശരി 56 ലോഡ് ചക്ക അവിടെനിന്ന് മാത്രം കയറ്റി അയയ്ക്കുന്നു. ഇതുപോലെ തോട്ടങ്ങൾ തമിഴ്നാട്ടിൽ പലേടത്തുമുണ്ട്.

കേരളത്തിൽ നിന്ന് തമിഴ്നാട്ടുകാർ വാങ്ങിക്കൊണ്ടുപോകുന്ന ചക്കപ്രതിവർഷം
50,000 ടൺ ആണ്.
ഇതിന്റെ പലമടങ്ങ് പാഴാക്കിക്കളയുന്നുണ്ട്.​

പശ്ചിമഘട്ട മലനിരകളുടെ വരദാനമായ കേരളത്തിന്റെ ചക്ക പാഴാക്കുന്നത് അജ്ഞത മൂലമാണണ്
കൃഷി വകുപ്പ് അസി. ഡയറക്ടർ പ്രമോദ് മാധവൻ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

Related Articles

Popular Categories

spot_imgspot_img