web analytics

ഇലത്താള കലാകാരൻ കീനൂർ മണികണ്ഠൻ അന്തരിച്ചു; സ്‌കൂട്ടർ മറിഞ്ഞ് റോഡരികിൽ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു

തൃശൂർ: പ്രശസ്ത ഇലത്താള കലാകാരൻ കീനൂർ മണികണ്ഠൻ(41) അന്തരിച്ചു. വാഹനാപകടത്തെ തുടർന്നായിരുന്നു അന്ത്യം. തൃശൂർപൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ ഭാഗമായിരുന്ന കലാകാരനാണ്. നായരങ്ങാടി സ്വദേശിയാണ്.

ഇന്നലെ രാത്രി കല്ലൂർ പാടം വഴിയിലാണ് അപകടം. സ്‌കൂട്ടർ മറിഞ്ഞ് റോഡരികിൽ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുതുക്കാട് പൊലീസ് തുടർനടപടി സ്വീകരിച്ചു. ഏഷ്യാഡ് ശശിമാരാരുടെ ശിഷ്യനായിരുന്നു. മട്ടന്നൂർ ഉദയൻ നമ്പൂതിരിയുടെ കീഴിൽ ചെണ്ടയും അഭ്യസിച്ചിരുന്നു. നീതുവാണ് ഭാര്യ. നിരഞ്ജന, നിരഞ്ജൻ എന്നിവർ മക്കളാണ്.

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് നാലു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ്; ഏഴിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്.

നാളെ അഞ്ച് ജില്ലകളിലും ഓറഞ്ച് അലർട്ട് നിലവിലുള്ളത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്.

കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നേരത്തെ മഴമുന്നറിയിപ്പ് നിലവില്ലാതിരുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പുതുതായി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു: എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

കൊച്ചി: നര്‍മത്തിലൂടെ ജീവിതത്തിന്റെ കയ്പും മധുരവും വെള്ളിത്തിരയില്‍ പകര്‍ത്തിയ മലയാള സിനിമയുടെ...

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും പരുക്ക്

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും...

ഇന്‍ഷുറന്‍സ് തുകയ്ക്കായി പാമ്പിനെ ആയുധമാക്കി പിതാവിനെ കൊലപ്പെടുത്തി; മക്കള്‍ പിടിയില്‍

ചെന്നൈ:ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാനുള്ള അത്യന്തം ക്രൂരമായ പദ്ധതിയുടെ ഭാഗമായി സ്വന്തം പിതാവിനെ...

എൻഡിഎയ്ക്ക് അധികമായി ലഭിച്ചത് 323 വാർഡുകൾ… യുഡിഎഫിന് ലഭിച്ചത് 38.81 ശതമാനം വോട്ടുകൾ

എൻഡിഎയ്ക്ക് അധികമായി ലഭിച്ചത് 323 വാർഡുകൾ… യുഡിഎഫിന് ലഭിച്ചത് 38.81 ശതമാനം...

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബെറിഞ്ഞ് കത്തിയാക്രമണം; മൂന്ന് മരണം, അക്രമി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബെറിഞ്ഞ് കത്തിയാക്രമണം; മൂന്ന് മരണം, അക്രമി കെട്ടിടത്തിൽ...

Related Articles

Popular Categories

spot_imgspot_img