നാശം വിതയ്ക്കാൻ റെമാൽ ചുഴലിക്കാറ്റ്; 394 വിമാനങ്ങൾ റദ്ദാക്കി, 21 മണിക്കൂർ കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടും

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റെമാൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടാനിരിക്കെ ജാഗ്രത തുടരുന്നു. അടുത്ത 21 മണിക്കൂറില്‍ കൊല്‍ക്കത്ത വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കും. ചുഴലിക്കാറ്റ് ഭീഷണി തുടരുന്നതിനാൽ 394 വിമാനങ്ങളാണ് റദ്ദാക്കിയത്. ഓഹരി ഉടമകളുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം. റദ്ദാക്കപ്പെട്ടവയിൽ 38 വിമാനങ്ങൾ അന്താരാഷ്ട്ര വിമാനങ്ങളും ഉൾപ്പെടുന്നുണ്ട്. വിമാനങ്ങൾ റദ്ദാക്കുന്നതോടെ 63,000 യാത്രക്കാരെ ബാധിക്കും.

ചുഴലിക്കാറ്റ് ബംഗാൾ – ബംഗ്ലാദേശ് തീരത്ത് 70 മുതൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന നിയന്ത്രണം തിങ്കളാഴ്ച്ച രാവിലെ 9 വരെ നീളും. കൊല്‍ക്കത്തയില്‍ മെയ് 26, 27 തിയ്യതികളില്‍ കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ രൂപപ്പെട്ട റെമാല്‍ ചുഴലിക്കാറ്റ് ഇന്ന് ബംഗ്‌ളാദേശില്‍ തീരം തൊടും. കടല്‍ക്ഷോഭത്തിന് സാധ്യത ഉള്ളതിനാല്‍ കേരള തീരത്ത് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്.

 

Read More: കെ.എസ്.യു സംസ്ഥാന ക്യാമ്പിൽ കൂട്ടയടി; അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് കെപിസിസി

Read More: കുട ചൂടി ബസ് ഓടിച്ച് ഡ്രൈവറുടെ റീൽ, വീഡിയോ എടുത്തത് കണ്ടക്ടർ; കർണാടക ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ

Read More: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടെ മലയാളി യുവതിക്കു നേരെ അതിക്രമം; ബഹളം വച്ചപ്പോൾ ഇറങ്ങിയോടി തമിഴ്നാട് സ്വദേശി;രാത്രി യാത്ര ഒഴിവാക്കണമെന്ന് റെയിൽവെ പോലീസിൻ്റെ ഉപദേശം

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

Related Articles

Popular Categories

spot_imgspot_img