തിരുവനന്തപുരം: അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ ശക്തികുറഞ്ഞതോടെ കേരളത്തിലെ തീവ്ര മഴയ്ക്ക് നേരിയ ശമനം. അടുത്ത മൂന്നു ദിവസം വടക്കൻ ജില്ലകളിൽ മാത്രം അൽപ്പം മഴ ശക്തമാകും. മറ്റിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. അതേസമയം, ചക്രവാതച്ചുഴിയുടെ സ്വഭാവം മാറി ശക്തികൂടുകയോ അറബിക്കടലിൽ കൂടുതൽ മഴ മേഘങ്ങൾ രൂപപ്പെട്ടാലോ വീണ്ടും ശക്തമായ മഴ പെയ്തേക്കുമെന്ന് മുന്നറിയിപ്പുണ്ട്. കേരള തീരത്ത് 1.5 മീറ്റർവരെ ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ട്.
അതേ സമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറി. ഇന്ന് ഇത് ചുഴലിക്കാറ്റായി രൂപപ്പെടും. നാളെ അർദ്ധരാത്രിയോടെ ബംഗ്ലാദേശ് പശ്ചിമബംഗാൾ തീരത്ത് സാഗർ ദ്വീപിന് സമീപം തീവ്ര ചുഴലിക്കാറ്റായി ഇത് കരയിൽ പ്രവേശിക്കും. കേരളത്തെ ബാധിക്കാനിടയില്ല.യെല്ലോ അലർട്ട്ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.