തിരുവനന്തപുരം: ദീപാവലി തിരക്ക് പരിഗണിച്ച് ബെംഗളൂരു റൂട്ടിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ അനുവദിച്ചു. യശ്വന്തപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കും ആണ് ട്രെയിനുകൾ പ്രഖ്യാപിച്ചത്. ഹുബ്ബള്ളി – ബെംഗളൂരു–കൊല്ലം സ്പെഷൽ ട്രെയിൻ (07313) 26ന് ഉച്ചയ്ക്ക് 3.15ന് ഹുബ്ബള്ളിയിൽ നിന്നു പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരു എസ്എംവിടിയിലും പിറ്റേന്നു വൈകിട്ട് 5.10ന് കൊല്ലത്തും എത്തിച്ചേരും.(Relief from Diwali rush; Railways sanctioned two special trains on Bengaluru route)
ട്രെയിൻ (07314) തിരിച്ച് ഞായറാഴ്ച രാത്രി 8.30ന് കൊല്ലത്തു നിന്നു പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 11.30ന് ബെംഗളൂരു എസ്എംവിടിയിലും രാത്രി 8.45ന് ഹുബ്ബള്ളിയിലും എത്തും. കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല, ചെങ്കോട്ട, തെങ്കാശി, വിരുദനഗർ, മധുര, ഡിണ്ടിഗൽ, കരൂർ, സേലം, ബംഗാരപേട്ട്, കൃഷ്ണരാജപുരം, ബെംഗളൂരു എസ്എംവിടി, തുംകൂർ, റാണി ബന്നൂർ, ഹവേരി. എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ
യശ്വന്തപുര– കോട്ടയം സ്പെഷൽ (06215) യശ്വന്തപുരയിൽ നിന്ന് 29ന് വൈകിട്ട് 6.30നു പുറപ്പെട്ട് 30നു രാവിലെ 8.10നു കോട്ടയത്തെത്തും. കെആർ പുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിലാണ് സ്റ്റോപ് ഉണ്ടവുക. കോട്ടയം–യശ്വന്തപുര സ്പെഷൽ (06216) 30നു രാവിലെ 11.10നു കോട്ടയത്തു നിന്ന് പുറപ്പെട്ട് 31നു പുലർച്ചെ 1.15നു യശ്വന്തപുരയിലെത്തും.