web analytics

ഇടതുമുന്നണിക്കും വലതുമുന്നണിക്കും ആശ്വാസം; സിഎസ്ഐ മുൻ ബിഷപ്പ് ധർമരാജ റസാലത്തിൻറെ ഭാര്യ സമർപ്പിച്ച നാമനിർദ്ദേശ പത്രിക തള്ളി

തിരുവനന്തപുരം: സിഎസ്ഐ മുൻ ബിഷപ്പ് ധർമരാജ റസാലത്തിൻറെ ഭാര്യ സമർപ്പിച്ച നാമനിർദ്ദേശ പത്രിക തള്ളി. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കാൻ നൽകിയ നാമനിർദേശപത്രികയിൽ മതിയായ വിവരങ്ങൾ ഇല്ലാത്തതിന്റെ പേരിലാണ് ഷെർളി ജോണിന്റെ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളിയത്. തിരുവനന്തപുരം മണ്ഡലത്തിൽ 9 പേരുടെ പത്രികകളാണ് ഇന്നത്തെ സൂക്ഷ്മ പരിശോധനയിൽ തള്ളിത്. ആകെ 22 പേരായിരുന്നു പത്രിക നൽകിയത്. ഇതോടെ മണ്ഡലത്തിൽ 13 സ്ഥാനാർഥികൾ മാത്രമായി. സഭാ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ഷേർളി ജോണിന്റെ സ്ഥാനാർത്ഥിത്വമെന്നും അതിന് പിന്നിൽ ബിജെപിയാണെന്നും ഇന്നലെ ഇടത് – വലത് മുന്നണികൾ ആരോപിച്ചിരുന്നു. ഇഡി അന്വേഷണം നേരിടുന്നയാളാണ് മുൻ ബിഷപ്പ് ധർമ്മരാജ് റസാലം. സിഎസ്ഐ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപി സ്ഥാനാർത്ഥിക്ക് ജയം എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഷേർലി ജോണിനെ മത്സരിപ്പിക്കുന്നതെന്നാണ് സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് ഉയർന്ന വാദം. എന്നാൽ പത്രിക തള്ളപ്പെട്ടതോടെ സഭ വോട്ടുകൾ പ്രതീക്ഷിക്കുന്ന ഇടതുമുന്നണിക്കും വലതുമുന്നണിക്കും ആശ്വാസമായി.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

Related Articles

Popular Categories

spot_imgspot_img