ഇന്ത്യൻ യുവത്വത്തിന്റെ സ്വപ്നഭൂമികളാണ് ജർമനിയും യുകെയും. ജപ്പാൻ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കാത്ത രാജ്യമായ സ്ഥിതിക്ക് അതിൽ ആശങ്കയില്ല. ഈ രാജ്യങ്ങൾ സാമ്പത്തിക മാന്ദ്യത്തിൽ മുങ്ങുന്നു എന്ന വാർത്തകൾ പുറത്തുവരുമ്പോൾ ആശങ്കയിലാകുന്നത് വിദേശജോലി എന്ന സ്വപ്നവുമായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കളെ കൂടിയാണ്. ഈ മാന്ദ്യം എല്ലായിടത്തും നീണ്ടുനിൽക്കുന്നതാേ കൂടുതൽ ആഴത്തിലേക്കു പോകുന്നതോ അല്ല. വ്യാപകമായ തൊഴിൽനഷ്ടങ്ങളോ അടച്ചിടലുകളോ ഉണ്ടായിട്ടില്ല. അങ്ങനെ വരാൻ സാധ്യത കുറവുമാണ് എന്നിങ്ങനെയുള്ള റിപ്പോർട്ടുകളും പുറത്തുവരുമ്പോഴും ആശങ്കകൾ ഒഴിയുന്നില്ല.
വൈദഗ്ധ്യമുള്ള മേഖലകളിൽ ജോലി സാധ്യതകൾ കുറയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജർമ്മനിയിലേക്കുള്ള കുടിയേറ്റക്കാർക്ക്, പ്രത്യേകിച്ച് യൂറോപ്യൻ യൂണിയന് പുറത്ത് നിന്ന് വരുന്നവരുടെ പ്രധാന തടസ്സങ്ങൾ പരിഹരിക്കുന്നതിനായി പുതിയ ഇമിഗ്രേഷൻ നിയമം കൊണ്ടുവന്നിട്ടുണ്ട്. യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള തൊഴിലാളികളുടെ എണ്ണം കൂട്ടാനും ഇതിൽ പദ്ധതിയുണ്ട്. മലയാളികളടക്കം ധാരാളം ഇന്ത്യക്കാർ പഠിക്കുവാൻ തിരഞ്ഞെടുക്കുന്ന രാജ്യമായ ജർമ്മനി മാന്ദ്യത്തിലേക്ക് വീഴുന്നു എന്ന വാർത്ത മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക് ആശങ്കകൾ സമ്മാനിക്കുന്നതാണ്.
മാന്ദ്യത്തിനു കാരണങ്ങൾ പലത്
കയറ്റുമതിയായിരുന്നു ജർമനിയുടെ കരുത്ത്. കോവിഡ്, യുക്രെയ്ൻ യുദ്ധം, തുടർന്നുള്ള ഇന്ധനപ്പോര്, പശ്ചിമേഷ്യൻ പോരാട്ടം ഇവയെല്ലാം ജർമ്മനിയിലെ മാന്ദ്യത്തിനു കാരണമായി. വിലക്കയറ്റം മൂലം ജർമൻ ജനത ചെലവ് ചുരുക്കി. സ്വകാര്യ ഉപഭോഗം 0.8 ശതമാനം കുറഞ്ഞു. സർക്കാർ ചെലവ് 1.7 ശതമാനം ചുരുക്കി. യുകെയുടെ കാര്യവും വ്യത്യസ്തമല്ല. ഒന്നും ചെയ്യാതെ ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർക്ക് ഈ വരുന്ന തെരഞ്ഞെടുപ്പിൽ വിജയം കിട്ടുന്ന മട്ടിലാണ്. 2023-ൽ 0.5 ശതമാനം വളർന്നുവെന്നു കരുതുന്ന യുകെ ജിഡിപി 2024-ൽ 0.6 ശതമാനം വളരുമെന്നാണ് ഐഎംഎഫ് നിഗമനം. അതായത് യുകെയിലെ കാര്യങ്ങളിൽ ഒരു പുരോഗതിയും പ്രതീക്ഷിക്കാനില്ല.
കഴിഞ്ഞ രണ്ടുവര്‍ഷമായി തളര്‍ച്ചയുടെ പാതയിലാണ് ബ്രിട്ടീഷ് ജി.ഡി.പി. ഇക്കുറി ഡിസംബര്‍ പാദത്തിലെ വളര്‍ച്ചാനിരക്കാകട്ടെ 2021 ജനുവരി-മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും മോശം നിരക്കുമാണ്. 2024ന്റെ രണ്ടാംപാതിയോടെ മാത്രമേ ബ്രിട്ടീഷ് ജി.ഡി.പി മെച്ചപ്പെടൂ എന്നാണ് കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍. നിലവില്‍ ലോകത്തെ ആറാമത്തെ വലിയ സാമ്ബത്തിക ശക്തിയാണ് ബ്രിട്ടന്‍. ഇന്ത്യയാണ് അഞ്ചാംസ്ഥാനത്ത്.
ഇത്തരം കണക്കുകൾ പുറത്തുവരുമ്പോൾ ഇതിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ ഫലങ്ങൾ ചിലതെങ്കിലും അനുഭവിക്കേണ്ടി വരിക ഈ രാജ്യങ്ങളിൽ ജോലി സ്വപ്നവുമായി കാത്തിരിക്കുന്ന ഇൻഡ്യാക്കാരുൾപ്പെടെയുള്ള തോസ്ക്സിൽ അന്വേഷികളെയാണ്. യു കെയിലേക്കുള്ള കുടിയേറ്റം ഇനി എളുപ്പമാകില്ല. പുതിയതും കർശനവുമായ യുകെ ഇമിഗ്രേഷൻ നിയമങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വരും.
ഡിസംബറില്‍ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പ്രഖ്യാപിച്ച മാറ്റങ്ങള്‍ മാർച്ച് മുതല്‍ ക്രമേണ അവതരിപ്പിക്കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. തൊഴില്‍ തേടിയും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റും യു കെയിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ഏറെയാണ് എന്നതിനാല്‍ പുതിയ നിയമങ്ങള്‍ ഇന്ത്യക്കാർക്കും തിരിച്ചടിയായേക്കും.ഫെബ്രുവരി ആറിനോ അതിനുശേഷമോ യുകെയില്‍ വരാനോ ഇവിടെ താമസിക്കാനോ അപേക്ഷിക്കുന്നവർക്ക് ഇമിഗ്രേഷൻ ഹെല്‍ത്ത് സർചാർജ് (IHS) 66% വർധിക്കും. നിരക്ക് പ്രതിവർഷം 624 പൗണ്ടില്‍ നിന്ന് 1,035 ആയി ഉയരും. വിദ്യാർഥികള്‍ക്ക് പ്രതിവർഷം 470 പൗണ്ടില്‍ നിന്ന് 776 ആയി 65% വർധിക്കും. ആറ് മാസത്തിലധികം യുകെയില്‍ താമസിക്കുന്ന മിക്ക വിസ അല്ലെങ്കില്‍ ഇമിഗ്രേഷൻ അപേക്ഷകരും ഹെല്‍ത്ത് കെയർ സർചാർജ് നല്‍കണം.
ഏപ്രില്‍ നാല് മുതല്‍, വിദഗ്ധ തൊഴിലാളി വിസയില്‍ യുകെയിലേക്ക് വരുന്ന ആളുകള്‍ക്ക് ആവശ്യമായ കുറഞ്ഞ ശമ്പളം 26,200 പൗണ്ടില്‍ നിന്ന് 38,700 പൗണ്ടായി ഉയരും. ഫാമിലി വിസയ്ക്ക് അപേക്ഷിക്കാനുള്ള ശമ്പളപരിധിയും വർധിപ്പിച്ചിട്ടുണ്ട്. പുറത്തു നിന്നു വരുന്ന കുടുംബങ്ങളെ സ്പോണ്‍സർ ചെയ്യുന്ന യുകെ പൗരന്മാർക്കും ശമ്പള പരിധി നിശ്ചയിക്കും. ജോലിക്ക് ആളെ ലഭിക്കാത്ത മേഖലകളില്‍ ശമ്പള പരിധിയില്‍ 20 ശതമാനം ഇളവുനല്‍കുന്ന നിയമത്തിലും മാർച്ച് 14 മുതല്‍ മാറ്റം വരും. ആളുകളെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള ജോലികളുടെ പട്ടിക പ്രത്യേകമായി തയാറാക്കും.
മാർച്ച് 11 മുതല്‍, ആശ്രിതരെ യുകെയിലേക്ക് കൊണ്ടുവരുന്നതില്‍ നിന്ന് ആരോഗ്യപ്രവർത്തകരായ ജീവനക്കാരെ നിയന്ത്രിക്കുന്ന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇതോടെ മറ്റു രാജ്യങ്ങളില്‍ നിന്ന് യുകെയിലേക്ക് കുടിയേറുന്ന ആരോഗ്യപ്രവർത്തകർക്ക് ഇനി മുതല്‍ ഡിപെൻഡന്റ്സായി ആളുകളെ കൊണ്ടുവരാൻ സാധിക്കില്ല. ആരോഗ്യപ്രവർത്തകർ കുടിയേറ്റക്കാരെ സ്പോണ്‍സർ ചെയ്യുന്നുണ്ടെങ്കില്‍ കെയർ ക്വാളിറ്റി കമ്മീഷനില്‍ (CQC) രജിസ്റ്റർ ചെയ്യണം. ആരോഗ്യമേഖലയില്‍ കെയർ ക്വാളിറ്റി കമ്മീഷൻ അംഗീകരിച്ച ജോലികള്‍ ചെയ്യുന്നവർക്ക് മാത്രമേ കമ്പനികളില്‍ നിന്ന് സ്‌പോണ്‍സർഷിപ്പ് ലഭിക്കുകയുള്ളൂ. ഒരു ഫാമിലി വിസയ്ക്ക് അംഗീകാരം ലഭിക്കുന്നതിന്, അപേക്ഷകർ തങ്ങള്‍ക്കും പങ്കാളിക്കും ഒരു നിശ്ചിത പരിധിക്ക് മുകളില്‍ വരുമാനം ഉണ്ടെന്ന് തെളിയിക്കണം. എന്നിരുന്നാലും, കുട്ടികള്‍ക്കോ ആശ്രിതർക്കോ വേണ്ടി അപേക്ഷിക്കുകയാണെങ്കില്‍ കുറഞ്ഞ ആവശ്യകത വർദ്ധിക്കും.