ഇന്ത്യൻ യുവത്വത്തിന്റെ സ്വപ്നഭൂമികളാണ് ജർമനിയും യുകെയും. ജപ്പാൻ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കാത്ത രാജ്യമായ സ്ഥിതിക്ക് അതിൽ ആശങ്കയില്ല. ഈ രാജ്യങ്ങൾ സാമ്പത്തിക മാന്ദ്യത്തിൽ മുങ്ങുന്നു എന്ന വാർത്തകൾ പുറത്തുവരുമ്പോൾ ആശങ്കയിലാകുന്നത് വിദേശജോലി എന്ന സ്വപ്നവുമായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കളെ കൂടിയാണ്. ഈ മാന്ദ്യം എല്ലായിടത്തും നീണ്ടുനിൽക്കുന്നതാേ കൂടുതൽ ആഴത്തിലേക്കു പോകുന്നതോ അല്ല. വ്യാപകമായ തൊഴിൽനഷ്ടങ്ങളോ അടച്ചിടലുകളോ ഉണ്ടായിട്ടില്ല. അങ്ങനെ വരാൻ സാധ്യത കുറവുമാണ് എന്നിങ്ങനെയുള്ള റിപ്പോർട്ടുകളും പുറത്തുവരുമ്പോഴും ആശങ്കകൾ ഒഴിയുന്നില്ല. വൈദഗ്ധ്യമുള്ള മേഖലകളിൽ ജോലി സാധ്യതകൾ കുറയില്ലെന്നാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital