News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

ബാല്യം കഴിയും മുൻപേ ‘സ്ത്രീ’ യാകുന്ന കുട്ടികൾ; 10 വയസ്സുപോലും തികയാത്ത പെൺകുട്ടികളിൽ ആർത്തവം സാധാരണമാകുന്നു; ഈ ശാരീരികമാറ്റം ഗൗരവമേറിയതെന്ന് ICMR: കാരണങ്ങൾ ഇതൊക്കെ:

ബാല്യം കഴിയും മുൻപേ ‘സ്ത്രീ’ യാകുന്ന കുട്ടികൾ; 10 വയസ്സുപോലും തികയാത്ത പെൺകുട്ടികളിൽ ആർത്തവം സാധാരണമാകുന്നു; ഈ ശാരീരികമാറ്റം ഗൗരവമേറിയതെന്ന് ICMR: കാരണങ്ങൾ ഇതൊക്കെ:
April 8, 2024

പെൺകുട്ടികൾ ഋതുമതിയാകുന്നത് അവരുടെജീവിതത്തിലെ പ്രധാന സംഭവങ്ങളിൽ ഒന്നാണ്. താനൊരു വലിയ സ്ത്രീയായി മാറിക്കഴിഞ്ഞു എന്ന് അവർക്കുതന്നെ തോന്നിത്തുടങ്ങുന്ന സമയം. ബാല്യവും കൗമാരവും കഴിയുന്നതോടെയാണ് പണ്ടൊക്കെ ഇത് സംഭവിച്ചിരുന്നതെങ്കിൽ ഇന്ന് കഥമാറി. പെണ്കുട്ടികളിലെ ആർത്തവാരംഭത്തിന്റെ സംയംകുറഞ്ഞു കുറഞ്ഞു ഇന്ന് പത്തു വയസ്സിനുള്ളിൽ പോലുംകുട്ടികൾ ഋതുമതികളാകുന്നു. ഇത് ഇന്ന് സർവ്വ സാധാരണമായിരിക്കുകയാണ്.

ഈ പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR ) വിഷയം പഠിക്കാൻ തീരുമാനിച്ചത്. ഈ വര്‍ഷം അവസാനത്തോടെ ഐസിഎംആറിന്റെ കീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ റീപ്രൊഡക്ടീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് സർവേ നടപടികൾ തുടങ്ങാനാണ് തീരുമാനം.

ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങളും മതിയായ വ്യായാമം ഇല്ലാത്തതുമടക്കം കാരണങ്ങളാണ് പെൺകുട്ടികളിൽ ആ‌ർത്തവാരംഭം നേരത്തെയാക്കുന്നത്. ചിന്തകളും ആശയങ്ങളും മനസുമൊക്കെ പാകപ്പെടും മുമ്പ് ശരീരം പ്രായപൂർത്തിയാകുന്നത് കുട്ടികൾക്ക് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകളുണ്ടാക്കും. ഇതിന് ആരോഗ്യവിദഗ്ദരുടെ ഇടപെടലിനപ്പുറം വീട്ടകങ്ങളിലും സ്കൂളുകളിലും ചെയ്യാൻ കഴിയുന്ന ചിലതുണ്ട്. കുട്ടികൾക്ക് ആരോഗ്യപരമായ ഡയറ്റും വ്യായാമവും അത്യാവശ്യമാണ്. കൃത്യമായ അളവിലാണ് പോഷകങ്ങൾ കുട്ടികളുടെ ശരീരത്തിലെത്തുന്നതെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. അമിത ഭാരമടക്കമുളള ശാരീരികാവസ്ഥ കുട്ടികളിൽ ആ‍ര്‍ത്തവാരംഭം നേരത്തെയാക്കുന്നു.

Read also; കോട്ടയം നഗരത്തിലെ ഹോസ്റ്റലില്‍ യുവതി ജീവനൊടുക്കിയ നിലയിൽ; ദുരന്തം പ്രണയവിവാഹം കഴിഞ്ഞിട്ട് രണ്ടുമാസം തികയും മുൻപേ: ദുരൂഹത

Related Articles
News4media
  • Health

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

News4media
  • Health

നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!

News4media
  • Health
  • News
  • Top News

മുതലമടയിലെ മാവിൻതോട്ടങ്ങളിൽ കീടനാശിനി പ്രയോഗം ; ആശങ്കയിൽ പ്രദേശവാസികൾ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]