web analytics

അയ്യോ ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്; നാക്കുപിഴയ്ക്ക് പിന്നിലെ കാരണമറിയാമോ

‘വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ കഴിയില്ലെ’ന്ന് പഴമക്കാർ പറയാറുണ്ട്. നമ്മൾ മറ്റൊരാളോട് സംസാരിക്കാൻ ഉദ്ദേശിച്ച കാര്യത്തിന് പകരം മറ്റൊന്ന് കയറിവന്നു പണി കിട്ടുന്ന സന്ദർഭങ്ങൾ നിരവധിയാണല്ലേ. അതുവഴി ഗുരുതര പ്രശ്നങ്ങൾ നേരിട്ടവരുമുണ്ട്. ഇതെന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?(Reasons of Freudian slip)

Parapraxis, Freudian slip എന്നീ പേരുകളിലാണ് ഈ നാ​ക്കു​പി​ഴ അറിയപ്പെടുന്നത്. ​ന​മ്മു​ടെ ആ​ശ​യ​വി​നി​മ​യ​ത്തി​ലോ ഓ​ർ​മ​ശ​ക്തി​യി​ലോ സം​ഭ​വി​ക്കു​ന്ന ഒ​രു പിശക് മൂലമാണ് ഇത് സംഭവിക്കുന്നത്. ​മ​നഃ​ശാ​സ്​​ത്ര പ്ര​തി​ഭ സി​ഗ്​​മ​ണ്ട്​ ഫ്രോ​യി​ഡി​​ന്റെ അ​ഭി​പ്രാ​യ​ത്തി​ൽ, സ്ലി​പ്​ ഓ​ഫ്​ ടം​ഗ്​ (നാ​ക്കു​പി​ഴ) ആ​യി പു​റ​ത്തു​വ​രു​ന്ന​ത്​​ ന​മ്മു​ടെ ഉ​ള്ളി​ൽ അ​ട​ക്കി​പ്പി​ടി​ച്ച ആ​ഗ്ര​ഹ​ങ്ങ​ളാ​ണെ​ന്നാ​ണ്. ‘ഒ​രാ​ൾ ഒ​രേ കാ​ര്യ​ത്തെ​പ്പ​റ്റി എ​പ്പോ​ഴും ചി​ന്തി​ച്ചി​രു​ന്നാ​ൽ മ​ന​സ്സ്​ അ​തി​ന്മേ​ൽ കൊ​രു​ത്തു കി​ട​ക്കും. എ​ന്തെ​ങ്കി​ലും സാ​ഹ​ച​ര്യം ഇ​തി​നെ ഉ​ദ്ദീ​പി​പ്പി​ച്ചാ​ൽ നാ​ക്കു​പി​ഴ​യാ​യി അ​ക്കാ​ര്യം പു​റ​ത്തു​വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്​’ -ഷി​ൻ​ജി​നി ​ദെ​ബ്​ പ​റ​യു​ന്നു. ഉപബോ​ധ മ​ന​സ്സി​ലെ അ​ഭി​ലാ​ഷ​ങ്ങ​ൾ, ഉ​റ​ക്ക​ക്കു​റ​വോ അ​ശ്ര​ദ്ധ​മാ​യി​ക്കി​ട​ക്കു​ന്ന മ​ന​സ്സോ എ​ന്നി​ങ്ങ​നെ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​തു സംഭവിച്ചേക്കാം.

നമ്മുടെ ബോ​ധ​മ​ന​സ്സി​​ന്റെ​യും ഉപബോ​ധ​മ​ന​സ്സി​​ന്റെ​യും പ​ര​സ്​​പ​ര സം​ഘ​ർ​ഷ​മാ​ണ്​ പ​ല​പ്പോ​ഴും നാ​ക്കു​പി​ഴയ്ക്ക് കാരണം. ഒ​രു വി​വ​ര​ത്തി​​ന്റെ (ചി​ന്ത​യു​ടെ) ക​ണി​ക മ​റ്റേ​തി​നെ ഓ​വ​ർ​ടേ​ക്ക്​ ചെ​യ്യു​ന്നു. അ​പ്പോ​ൾ നാ​മു​ദ്ദേ​ശി​ക്കാ​ത്ത​ത്​ ഭാ​ഷ​യി​ലൂ​​ടെ പു​റ​ത്തു​വ​രു​ന്നു. ഇ​ങ്ങ​നെ പു​റ​ത്തു​വ​രു​ന്ന ചി​ന്ത ന​മ്മു​ടെ വി​വേ​ക​ത്തി​​ന്റെ​യോ ഔ​ചി​ത്യ​ത്തി​​ന്റെ​യോ സ്ഥ​ല​കാ​ല ബോ​ധ​ത്തി​ന്റെ​യോ പിടി വിട്ട് പുറത്തേക്ക് ചാടും. കുറച്ചും കൂടെ സിമ്പിൾ ആയി പറഞ്ഞാൽ നി​ങ്ങ​ൾ​ക്ക്​ നി​ങ്ങ​ളു​ടെ മ​ന​സ്സി​​ന്റെ​യോ പ്ര​വൃ​ത്തി​യു​ടെ​യോ വാ​ക്കു​ക​ളു​ടേ​യോ നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ടു​ന്നു എന്ന് ചുരുക്കം.

Read Also: മാടവന ബസ് അപകടം; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ റിപ്പോർട്ട് നൽകും

Read Also: കൂടെ ഉണ്ടെന്ന സന്ദേശം സർക്കാർ പ്രതികൾക്ക് നൽകുന്നു, സ്പീക്കറല്ല മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്; വിമർശനവുമായി കെ കെ രമ

Read Also: അംഗൻവാടിയിൽ അപകടം; കാൽവഴുതി 25 അടി താഴ്ചയിലേക്ക് വീണ് നാല്‌ വയസുകാരി; രക്ഷിക്കാൻ ചാടിയ അദ്ധ്യാപികയ്‌ക്കും പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

Other news

ബഹ്‌റൈനിൽ വൻ ഭീകരവേട്ട: ഹിസ്ബുല്ലയുമായി ബന്ധമുള്ള മൂന്നംഗ സംഘം പിടിയിൽ

ബഹ്‌റൈനിൽ വൻ ഭീകരവേട്ട: ഹിസ്ബുല്ലയുമായി ബന്ധമുള്ള മൂന്നംഗ സംഘം പിടിയിൽ ബഹ്‌റൈന്റെ ആഭ്യന്തര...

സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ ഉണ്ടാകാം; ഇന്നത്തെ രാശിഫലം

സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ ഉണ്ടാകാം;ഇന്നത്തെ രാശിഫലം ചില രാശികൾക്ക് മികച്ച നേട്ടങ്ങൾ പ്രതീക്ഷിക്കുമ്പോൾ,...

പുലർച്ചെ 6 മണിക്ക് എത്തിയ ഇമെയിൽ; ഒറ്റരാത്രികൊണ്ട് ജോലി നഷ്ടമായത് 30,000 ഐടി പ്രൊഫഷണലുകൾക്ക്

ഒറ്റരാത്രികൊണ്ട് ജോലി നഷ്ടമായത് 30,000 ഐടി പ്രൊഫഷണലുകൾക്ക് ആഗോള ഐടി ഭീമനായ...

പെരുന്നാൾ വിപണിയിൽ ‘മട്ടൺ ഷോക്ക്’! കിലോയ്ക്ക് 200 രൂപ വർധിച്ചു; ആശ്വാസമായി ചിക്കൻ വിലയിലെ ഇടിവ്

പെരുന്നാൾ വിപണിയിൽ 'മട്ടൺ ഷോക്ക്'! കിലോയ്ക്ക് 200 രൂപ വർധിച്ചു; ആശ്വാസമായി...

Related Articles

Popular Categories

spot_imgspot_img