വെട്ടിമാറ്റിയത് മൂന്നു മിനിറ്റ്; റീ എഡിറ്റ് ചെയ്ത എംപുരാൻ ഇന്ന് പ്രദർശനത്തിനെത്തും

തിരുവനന്തപുരം:സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് വെട്ടിത്തിരുത്ത് വരുത്തിയ എംപുരാൻ ഇന്ന് തീയറ്ററുകളിലെത്തും.

ഇന്ന് വൈകിട്ടോടെ റീ എഡിറ്റ് ചെയ്ത എംപുരാൻ പ്രദർശനത്തിനെത്തും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സിനിമയിലെ മൂന്നു മിനിറ്റാണ് വെട്ടിമാറ്റിയത്. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം സിനിമയിൽ നിന്നും ഒഴിവാക്കിയതായാണ് വിവരം. കൂടാതെ ഒഴിവാക്കാത്ത വിവാ​​ദ ഭാ​ഗങ്ങളിലെ ശബ്ദം മ്യൂട്ട് ചെയ്യും. വില്ലന്റെ പേരും മാറ്റും.

ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലൻറെ പേര് ബൽരാജ് എന്നു മാറ്റിയെന്നാണ് പുറത്തു വരുന്ന വിവരം. ബുധനാഴ്ചയോടെ മാറ്റം വരുത്തി തിയേറ്ററുകളിലെത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നത്.

ഉടൻ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെൻർ ബോർഡിൻറെ നിർദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് സൂചന.

സിനിമയിലെ വിവാദങ്ങളിൽ മോഹൻലാ‍ൽ ഖേദം പ്രകടിപ്പിക്കുയും പ്രൃഥ്വിരാജ് മോഹൻലാലിൻറെ ഇതേ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്കുകയും ചെയ്തിരുന്നു.

എന്നാൽകഥയൊരുക്കിയ മുരളി ഗോപി വിവാദങ്ങളിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിനിമാ സംഘടനകളും വിഷയത്തിൽ മൗനത്തിലാണ്.

വിവാദങ്ങൾക്കിടയിലും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം. സിനിമയുടെ റെക്കോർഡ് കളക്ഷൻ വിവരങ്ങൾ താരങ്ങൾ തന്നെ പുറത്തുവിട്ടിരുന്നു.

അതേസമയം, മോഹൻലാലിനും പൃഥ്വിരാജിനും എതിരെ രൂക്ഷവിമർശം നടത്തിയാണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ ലേഖനം പ്രസിദ്ധീകരിച്ചത്.

ഏതെങ്കിലും സീനോ സംഭാഷണമോ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാറ്റം വരുത്താൻ സംവിധായകനോടു പറഞ്ഞിട്ടുണ്ടെന്ന് നിർമാതാക്കളിലൊരാളായ ഗോകുലം ഗോപാലൻ നേരത്തേ തന്നെ പറഞ്ഞിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

റേഷന്‍ കടകളില്‍ പാസ്‌പോര്‍ട്ട് അപേക്ഷയും

റേഷന്‍ കടകളില്‍ പാസ്‌പോര്‍ട്ട് അപേക്ഷയും ‘കെ സ്റ്റോര്‍’ ആക്കുന്ന റേഷന്‍ കടകളില്‍ ഇനി...

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം സമ്പന്നതയിൽ ജനിച്ചുവളർന്ന്, ഒടുവിൽ സമ്പത്തെല്ലാം നഷ്ടപ്പെട്ടിട്ടും...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ്...

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ...

അത്തം വെളുത്താൽ ഓണം കറുക്കും

അത്തം വെളുത്താൽ ഓണം കറുക്കും തിരുവനന്തപുരം: ഓണ ദിവസങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്ത് ശക്തമായ...

Related Articles

Popular Categories

spot_imgspot_img