web analytics

പോലീസ് മേധാവിയായി ചുമതലയേറ്റ രവാഡ ചന്ദ്രശേഖർ നേരെ പോയത് കണ്ണൂരിലേക്ക്

തിരുവനന്തപുരം: പോലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ രവാഡ ചന്ദ്രശേഖർ കണ്ണൂരിലേക്ക്. രാവിലെ 10.30നുളള വിമാനത്തിലാണ് രവാഡ കണ്ണൂരിലേക്ക് പോയത്.

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കാനാണ് പോലീസ് മേധാവി കണ്ണൂരിലേക്ക് പോയത്. മേഖലാതല അവലോകന യോഗമാണ് പോലീസ് മേധാവിയുടെ ആദ്യ ഔദ്യോഗിക പരിപാടി.

കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവിട്ട് ഉദ്യോഗസ്ഥനാണ് രവാഡ ചന്ദ്രശേഖർ. അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്തസാക്ഷിയായ വെടിവയ്പ്പ് കണ്ണൂരിലെ സിപിഎമ്മിൽ ഇന്നും വൈകാരിക വിഷയമാണ്.

എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് പിണറായി സർക്കാർ രവാഡയെ നിയമിച്ചത്. ഇതിൽ പാർട്ടിക്ക് കടുത്ത് അമർഷമുണ്ട്. ഇതിൽ ഒളിഞ്ഞും തെളിഞ്ഞും വിമർശനം ഉയരുന്നതിനിടെയാണ് രവാഡ ചന്ദ്രശേഖർ കണ്ണൂരിൽ എത്തുന്നത്.

എന്നാൽ സിപിഎം നേതൃത്വം രവാഡയുടെ നിയമനത്തെ പൂർണ്ണമായും ന്യായീകരിച്ചതുകൊണ്ട് തന്നെ ഒരു പ്രതിഷേധം ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ഇന്ന് രാവിലെ ഏഴു മണിക്കാണ് പോലീസ് ആസ്ഥാനത്ത് എത്തി രവാഡ ചന്ദ്രശഖർ ചുമതല ഏറ്റെടുത്തത്.

ENGLISH SUMMARY:

Soon after taking charge as the State Police Chief, Ravada Chandrasekhar left for Kannur. He took a flight at 10:30 AM to attend a review meeting in which Chief Minister Pinarayi Vijayan is also participating. This regional-level review meeting marks the DGP’s first official engagement.

spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

Related Articles

Popular Categories

spot_imgspot_img