തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി നാല് ദിവസം റേഷന്‍ കടകള്‍ തുറന്നു പ്രവർത്തിക്കില്ല. ജൂലൈ 6 മുതല്‍ 9 വരെ 14,000ത്തോളം റേഷന്‍ കടകളാണ് അടഞ്ഞു കിടക്കുക. രണ്ട് അവധി ദിവസങ്ങളും റേഷന്‍ വ്യാപാരികളുടെ ജൂലൈ 8, 9 തീയതികളിലെ കടയടപ്പ് സമരവുമാണ് കാരണം.(Ration shops will not be open for four days)
കെ ടി പി ഡി എസ് ആക്ട് കാലോചിതമായി മാറ്റം വരുത്തുക, റേഷന്‍ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമായി പരിഷ്‌കരിക്കുക, കിറ്റ് കമ്മീഷന്‍ വിതരണത്തിനായുള്ള കോടതിവിധി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികൾ സമരത്തിനൊരുങ്ങുന്നത്. ജൂണ്‍ മാസത്തിലെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടിയിരിക്കുന്നതിനാല്‍ ജൂലൈ 6 റേഷന്‍ കടകള്‍ക്ക് അവധി ദിനമാണ്.
Read Also: വെൺപാലവട്ടം അപകടം; മരിച്ച യുവതിയുടെ സഹോദരിക്കെതിരെ കേസെടുത്ത് പോലീസ്