web analytics

റേഷൻ കടകളിൽ സെപ്തംബർമുതൽ ഒരു അവശ്യ സാധനം കൂടി വിതരണം നിലക്കുന്നു; തൊഴിലാളികളുടെ ശമ്പളം, കടവാടക, മുടക്കുമുതലിന്റെ പലിശ, ബാങ്ക് പലിശ ഒന്നും നൽകാൻ സാധിക്കാത്ത അവസ്ഥയിലാണ് വ്യാപാരികൾ

കൊച്ചി: സെപ്തംബർമുതൽ റേഷൻകടകളിൽ മണ്ണെണ്ണ വിതരണം നിലയ്ക്കും. മണ്ണെണ്ണ മൊത്ത വ്യാപാരികൾ സ്റ്റോക്കെടുക്കേണ്ടെന്ന് തീരുമാനിച്ചതാണ് കാരണം. ആവശ്യത്തിനുള്ള സ്റ്റോക്ക് ലഭിക്കാത്തതിനാലാണ് സ്റ്റോക്ക് എടുക്കാത്തത്.

2024-25 വർഷത്തിലെ മണ്ണെണ്ണ അലോട്ടുമെന്റ് 1944ൽനിന്ന് 780കിലോലിറ്ററായി കുറച്ചിരുന്നു. ഇതോടെ സംഭരണവും വിതരണവും പ്രായോഗികമല്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. മൂന്നുമാസം കൂടുമ്പോഴാണ് സാധാരണയായി റേഷൻകടകളിൽ മണ്ണെണ്ണ വിതരണം നടക്കുന്നത്. ഇപ്പോൾ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ വിതരണം നടക്കുന്നുണ്ട്. അടുത്ത വിതരണം സെപ്തംബറിലാണ്.

പിങ്ക്, മഞ്ഞ (പി.എച്ച്.എച്ച്, എ.എ.വൈ) കാർഡുടമകളാണ് മണ്ണെണ്ണയ്ക്ക് അർഹർ. ഇവർക്ക് മൂന്നുമാസം കൂടുമ്പോൾ അരലിറ്റർ മണ്ണെണ്ണയാണ് ലഭിക്കുന്നത്. എന്നാൽ മണ്ണെണ്ണ വ്യാപാരികൾക്ക് മൂന്നുമാസത്തിൽ ഒരിക്കൽപ്പോലും മണ്ണെണ്ണ അലോട്ടുമെന്റ് ലഭിക്കാറില്ല എന്നതാണ് യാഥാർഥ്യം. ഇതേ തുടർന്ന്ഒരു ലോഡിൽ നിന്ന് തൊഴിലാളികളുടെ ശമ്പളം, കടവാടക, മുടക്കുമുതലിന്റെ പലിശ, ബാങ്ക് പലിശ എന്നിവയെല്ലാം നൽകാൻ സാധിക്കാത്ത അവസ്ഥയിലാണ് വ്യാപാരികൾ. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമില്ല. 2019നുശേഷം വ്യാപാരികളുടെ കമ്മിഷൻ തുക ഇതുവരെ പുതുക്കിയിട്ടില്ല. മാത്രമല്ല സംഭരണ ലൈസൻസ് 360 രൂപയിൽ നിന്ന് 12000 ആയി വർദ്ധിപ്പിക്കുകയും ചെയ്തു. ഒരുഡിപ്പോ ലാഭകരമായി നടത്താൻ 72കിലോലിറ്റർ മണ്ണെണ്ണ വേണമെന്ന് അഖിലേന്ത്യാതലത്തിൽ നടന്ന പഠനത്തിൽ പറയുന്നു. എന്നാൽ മൂന്നുമാസത്തിലൊരിക്കൽ 12കിലോലിറ്റർ മണ്ണെണ്ണ ലഭിക്കാത്ത ഡീലർമാരാണ് കൂടുതലും. ചില്ലറവ്യാപാരിക്ക് 10 മുതൽ 50 ലിറ്റർ വരെയാണ് അലോട്ടുമെന്റ് ലഭിക്കുന്നത്. ശരാശരി 15കിലോമീറ്റർ ദൂരെ പോയിവേണം മണ്ണെണ്ണ എടുക്കാൻ. ബാഷ്പീകരണനഷ്ടവും കൂടി കണക്കാക്കുമ്പോൾ വ്യാപാരികൾ ഇതിന് തയ്യാറാവുന്നില്ല.

 

Read Also:ജപ്പാനിലെ ഒഴിഞ്ഞ വീടുകള്‍, കേരളത്തിലെ ഒഴിയുന്ന വീടുകള്‍…ജപ്പാനില്‍ 90 ലക്ഷത്തോളം ഒഴിഞ്ഞ വീടുകള്‍… കേരളത്തിൽ 10 ലക്ഷം ഒഴിഞ്ഞ വീടുകൾ; ഇനി ഇത് ഇരട്ടിയാകും; സ്ഥലവില കുത്തനെ ഇടിയും

spot_imgspot_img
spot_imgspot_img

Latest news

2026-ൽ ‘സൂപ്പർ എൽ നിനോ’ ഭീഷണി; മൺസൂൺ ചതിക്കുമോ?

2026-ൽ 'സൂപ്പർ എൽ നിനോ' ഭീഷണി; മൺസൂൺ ചതിക്കുമോ? 2026ൽ ലോകം ഒരു...

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍ കണ്ണൂർ: പിണറായി...

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

Other news

മൂർഖൻ പാമ്പ് ദേഹത്തൂടെ ഇഴഞ്ഞു, 21 ടേക്കുകൾ! ആ പേടിസ്വപ്നം വെളിപ്പെടുത്തി അനന്യ

മലയാള സിനിമയിൽ തന്റെതായ ഒരിടം കണ്ടെത്തിയ നടിയാണ് അനന്യ. മോഹൻലാലിന്റെ മകളായും...

സെപ്റ്റിക് ടാങ്ക് ലോറിയിൽ വരവേൽപ്പ്; സ്വന്തം തൊഴിൽ അഭിമാനമായി ആഘോഷിച്ച് യുവാവ്, വൈറലായി വിവാഹം

സെപ്റ്റിക് ടാങ്ക് ലോറിയിൽ വരവേൽപ്പ്; സ്വന്തം തൊഴിൽ അഭിമാനമായി ആഘോഷിച്ച് യുവാവ്,...

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

റെയിൽവേ നിർമാണ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞു; കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

റെയിൽവേ നിർമാണ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞു; കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക്...

ഇന്ന് വൈകിട്ട് 7 മണി കഴിഞ്ഞാൽ മദ്യവിൽപനയില്ല; ലംഘിച്ചാൽ കർശന നടപടി

ഇന്ന് വൈകിട്ട് 7 മണി കഴിഞ്ഞാൽ മദ്യവിൽപനയില്ല; ലംഘിച്ചാൽ കർശന നടപടി തിരുവനന്തപുരം: നിയമസഭാ...

ശബരിമല ദർശനത്തിന് ‘സെക്യൂരിറ്റി ഡെപ്പോസിറ്റ്’? വരുന്നു വൻ മാറ്റങ്ങൾ; ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ!

കൊച്ചി: ശബരിമല തീർത്ഥാടന ചരിത്രത്തിൽ നാഴികക്കല്ലാകാൻ പോകുന്ന വൻ പരിഷ്കാരങ്ങൾക്ക് വഴിയൊരുങ്ങുന്നു....

Related Articles

Popular Categories

spot_imgspot_img