വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് റേഷൻ കട ഉടമകളുടെ സംഘടന. റേഷൻ കടകള്‍ അടച്ചിട്ടുകൊണ്ടാണ് സമരം നടത്തുക. ജൂലൈ എട്ട്, ഒമ്പത് തീയതികളിൽ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കാനാണ് റേഷൻ വിതരണക്കാരുടെ തീരുമാനം. (Ration Shop Owners’ Association has started a state-wide strike on July 8 and 9)
ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിട്ട് തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തുമെന്നും സംഘടന അറിയിച്ചു. കേന്ദ്ര, കേരള സർക്കാറുകൾ റേഷൻ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക എന്ന ആവശ്യമാണ് അവർ ഉന്നയിക്കുന്നത്.
2018 ലെ റേഷൻ വ്യാപാരി വേതനപാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക, കിറ്റ് കമ്മീഷൻ കോടതി വിധി മാനിച്ചുകൊണ്ട് എല്ലാ വ്യാപാരികൾക്കും നൽകുക, തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് റേഷൻ കട ഉടമകളുടെ സംഘടന സമരം ആഹ്വാനം ചെയ്തിരിക്കുന്നത്.
Read More: അഫ്ഗാനോട് പൊരുതാൻ പോലുമായില്ല!!; ശ്രീലങ്കന്‍ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് രാജി വച്ചു
Read More: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; പാലക്കാട്- കോഴിക്കോട് ദേശീയപാത ഉപരോധിച്ച് കെഎസ്യു